കളങ്കാവിലെ നായകന്‍ വിനായകനാണെന്നും താന്‍ ഇതിലെ നായകനാണ്, എന്നാല്‍ പ്രതിനായകനാണെന്നും നടന്‍ മമ്മൂട്ടി. ഈ സിനിമ കണ്ട് കൊണ്ടിരിക്കുമ്പോള്‍ നിങ്ങള്‍ക്ക് തന്നെ ഇഷ്ടപ്പെടാനോ, തന്നോടൊപ്പം നില്‍ക്കാനോ സാധിക്കില്ലെന്നും പക്ഷെ സിനിമ കണ്ടിറങ്ങുമ്പോള്‍ തന്റെ കഥാപാത്രം നിങ്ങളെ വിട്ട് പോവുകയുമില്ലെന്നും അദ്ദേഹം പറഞ്ഞു.
കളങ്കാവല്‍ സിനിമയുടെ പ്രീ റിലീസ് ഇവെന്റില്‍ സംസാരിക്കുകയായിരുന്നു മമ്മൂട്ടി. ജിതിന്‍ കെ. ജോസിന്റെ സംവിധാനത്തില്‍ മമ്മൂട്ടിയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന സിനിമ നിര്‍മിക്കുന്നത് മമ്മൂട്ടി കമ്പനി തന്നെയാണ്. ഇപ്പോള്‍ ചിത്രത്തിന്റെ പ്രീ റിലീസ് ഇവെന്റില്‍ തന്റെ കഥാപാത്രത്തെ കുറിച്ചും വിനായകനെ കുറിച്ചും സംസാരിക്കുകയാണ് മമ്മൂട്ടി.
kalamkaval theatrical poster
‘ കളങ്കാവലിലെ എന്റെ കഥാപാത്രമാണ് ഏറ്റവും വലിയ പരീക്ഷണം. ഈ സിനിമയില്‍ ഞാന്‍ ചെയ്യുന്ന കഥാപാത്രത്തിനെ ഒരു പക്ഷേ നിങ്ങള്‍ക്ക് സ്‌നേഹിക്കാനോ ഇഷ്ടപ്പെടാനോ വലിയ ബുദ്ധിമുട്ടാണ്. എന്നാല്‍ സിനിമ കണ്ട് പോകുമ്പോള്‍ ഈ കഥാപാത്രത്തെ നിങ്ങള്‍ക്ക് തിയേറ്ററില്‍ ഉപേക്ഷിച്ചിട്ട് പോകാന്‍ കഴിയില്ല.
ഈ സിനിമയില്‍ എനിക്ക് ആദ്യം ഓഫര്‍ ചെയ്ത റോള്‍ പൊലീസ് ഉദ്യോഗസ്ഥന്റേതാണ്. അത് എന്നെക്കാള്‍ കുറച്ച് കൂടി നന്നായി ചെയ്യാന്‍ കഴിയുക വിനായകന് ആയിരിക്കുമെന്ന് എനിക്ക് തോന്നി,’ മമ്മൂട്ടി പറയുന്നു.
ഈ സിനിമയിലെ നായകന്‍ വിനായകനാണെന്നും താന്‍ സിനിമയിലെ നായകന്‍ തന്നെയാണെന്നും എന്നാല്‍ പ്രതിനായകന്‍ ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്രയും നാള്‍ തന്റെ എല്ലാ സിനിമാ കസറത്തുകളും സ്വീകരിച്ച ഈ പ്രേക്ഷകരെ വിശ്വസിച്ചാണ് താന്‍ ഇങ്ങനെയൊരു കഥാപാത്രം ചെയ്യാന്‍ ധൈര്യപ്പെട്ടതെന്നും മമ്മൂട്ടി പറഞ്ഞു.
അനൗണ്‍സ്‌മെന്റ് മുതല്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ഡിസംബര്‍ 5നാണ് തിയേറ്ററുകളിലെത്തുന്നത്. സിനിമയില്‍ രജിഷ വിജയന്‍, ജിബിന്‍ ഗോപിനാഥ്, ബിജു പപ്പന്‍ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. കിഷ്‌കിന്ധാ കാണ്ഡം, എക്കോ എന്ന ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ മുജീബ് മജീദാണ് സിനിമയുടെ സംഗീത സംവിധാനം.
Content Highlight: Mammootty talks about his character and Vinayakan at the Kalankaval pre-release event