| Friday, 31st July 2020, 9:18 pm

'അന്ന് നിന്നെ കണ്ടതില്‍ പിന്നെ', വീഡിയോ കോളില്‍ പാട്ട് പാടി മമ്മൂട്ടി; വൈറല്‍ വീഡിയോ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: അപൂര്‍വ്വമായാണ് നടന്‍ മമ്മൂട്ടി പാട്ട് പാടുന്നത് കണ്ടിട്ടുള്ളു. ഇത്രയും വര്‍ഷത്തെ സിനിമാ ജീവിതത്തില്‍ ചുരുക്കം ചില സിനിമകളില്‍ മാത്രമാണ് മമ്മൂട്ടി പാടിയിട്ടുള്ളത്. പാടിയ പാട്ടുകള്‍ എല്ലാം തന്നെ ഹിറ്റുമായിരുന്നു.

എന്നാല്‍ ഇപ്പോഴിതാ മമ്മൂട്ടി ഒരു വീഡിയോ കോളില്‍ പാടുന്ന വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഉണ്ണിയാര്‍ച്ച എന്ന ചിത്രത്തിന് വേണ്ടി കെ. വി മഹാദേവന്‍ ഒരുക്കിയ അന്ന് നിന്നെ കണ്ടതില്‍ പിന്നെ എന്ന ഗാനമാണ് മമ്മൂട്ടി ആലപിച്ചിരിക്കുന്നത്.

ഇതിനോടകം നിരവധിപേരാണ് മമ്മൂട്ടിയുടെ പാട്ട് കേട്ടിരിക്കുന്നത്. 2018ല്‍ പുറത്തിറങ്ങിയ അങ്കിളിലെ എന്താ ജോണ്‍സാ കള്ളിലെ എന്ന ഗാനമാണ് മമ്മൂട്ടി അവസാനമായി സിനിമയില്‍ പാടിയത്.

ഇതിന് മുമ്പ് ലൗഡ് സ്പീക്കര്‍ സിനിമയിലും പല്ലാവൂര്‍ ദേവനാരായണനിലും മമ്മൂട്ടി പാടിയിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more