| Tuesday, 7th March 2023, 10:36 pm

ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയാല്‍ ക്ലിക്ക് മസ്റ്റാ; കണ്ണൂര്‍ സ്‌ക്വാഡിന്റെ പുതിയ വിവരം പുറത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മമ്മൂട്ടി കമ്പനിയുടെ നാലാമത്തെ ചിത്രമായ കണ്ണൂര്‍ സ്‌ക്വാഡിന്റെ മുംബൈയില്‍ വെച്ചുള്ള ഷൂട്ട് പൂര്‍ത്തിയായി. മമ്മൂട്ടി കമ്പനിയാണ് മുംബെയില്‍ വെച്ചുള്ള അദ്ദേഹത്തിന്റെ ചിത്രം പുറത്തുവിട്ടത്. ഇതേ ചിത്രം തന്നെയാണ് മമ്മൂട്ടിയുടെ ഒഫീഷ്യല്‍ പേജിന്റെ കവര്‍ പിക്കും.

നേരത്തെ ചിത്രത്തിന്റെ പേരും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവിട്ടിരുന്നു. മമ്മൂട്ടിയുടെ പുതിയനിയമം, ദി ഗ്രേറ്റ് ഫാദര്‍ എന്നീ സിനിമകളുടെ ഛായഗ്രഹകനായിരുന്ന റോബി വര്‍ഗീസ് രാജാണ് ചിത്രത്തിന്റെ സംവിധായകന്‍. റോബി വര്‍ഗീസ് സംവിധാനം ചെയ്യുന്ന ആദ്യ ചിത്രവും കൂടിയാണ് കണ്ണൂര്‍ സ്‌ക്വാഡ്.

മമ്മൂട്ടി കമ്പനിയുടെയും ട്രൂത്ത് ഗ്ലോബല്‍ ഫിലിംസിന്റെയും വേഫാറര്‍ ഫിലിംസിന്റെയും ബാനറിലാണ് ചിത്രം ഒരുക്കുന്നത്. മുഹമ്മദ് ഷാഫിയുടെ കഥയ്ക്ക് മുഹമ്മദ് ഷാഫിയും നടന്‍ റോണി ഡേവിഡ് രാജും ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.

മമ്മൂട്ടിയ്ക്ക് പുറമെ പോസ്റ്ററില്‍ മറ്റ് മൂന്ന് പേരെയും അവതരിപ്പിച്ചിട്ടുണ്ട്. തിരക്കഥ ഒരുക്കുന്ന റോണിയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. നന്‍പകല്‍ നേരത്ത് മയക്കം, റോഷാക്ക്, കാതല്‍ എന്നിവക്ക് ശേഷം മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ചിത്രമാണിത്.

മുംബൈക്ക് പുറമെ പൂനെ, പാലാ, കൊച്ചി, കണ്ണൂര്‍, വയനാട്, അതിരപ്പിള്ളി എന്നിവിടങ്ങളും പ്രധാന ലൊക്കേഷനുകളാണ്. ജിയോ ബേബി സംവിധാനം ചെയ്യുന്ന കാതല്‍: ദി കോര്‍ ആണ് പ്രേക്ഷകര്‍ കാത്തിരിക്കുന്ന മറ്റൊരു മമ്മൂട്ടി ചിത്രം.

content highlight: mammootty’S KANNUR SQUAD new information

Latest Stories

We use cookies to give you the best possible experience. Learn more