| Sunday, 15th October 2023, 11:52 pm

ചോദിക്കാനൊന്നും ഇല്ലാഞ്ഞിട്ടാണോ; മമ്മൂട്ടിയുടെ മറുപടി ശ്രദ്ധ നേടുന്നു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പ്രസ് മീറ്റില്‍ മമ്മൂട്ടി നല്‍കിയ മറുപടി ഇപ്പോള്‍ ശ്രദ്ധ നേടുകയാണ്. ക്രിസ്റ്റഫര്‍ സിനിമയുടെ ഭാഗമായി യു.എ.ഇയില്‍ നടന്ന പ്രെസ് മീറ്റില്‍ മമ്മൂട്ടി നല്‍കിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്.

‘മലയാള സിനിമയില്‍ എല്ലാവരും ആഗ്രഹിക്കുന്ന ഒരു പൊസിഷനില്‍ എത്തിയ ആളാണ് മമ്മൂക്ക. മമ്മൂക്കയുടെ ഇനിയുള്ള ആഗ്രഹമെന്താണ്,’ എന്നായിരുന്നു ചോദ്യം.

ചോദിക്കാനൊന്നുമില്ലാഞ്ഞിട്ടാണോ എന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി. അത് പ്രധാനപ്പെട്ട ചോദ്യമല്ലേ എന്ന് ഒപ്പമിരുന്ന ഐശ്വര്യ ലക്ഷ്മി ചോദിച്ചപ്പോള്‍ ഞാന്‍ ഇതൊക്കെ തന്നെയാണ് ആഗ്രഹിച്ചത് എന്നാണ് മമ്മൂട്ടി പറഞ്ഞത്.

‘മല കേറാന്‍ ആഗ്രഹിച്ച് കയറുന്നു എന്നേ ഉള്ളൂ. ചിലപ്പോള്‍ ഇനിയും അങ്ങോട്ട് കയറാനുണ്ടാവും. ഇനിയും കേറി കഴിഞ്ഞാല്‍ ചിലപ്പോള്‍ നമ്മള്‍ താഴേക്ക് പോവും. പതുക്കെ പതുക്കെ കേറിയാല്‍ മതി,’ മമ്മൂട്ടി പറഞ്ഞു.

അതേസമയം മമ്മൂട്ടിയുടെ പുതിയ ചിത്രമായ കണ്ണൂര്‍ സ്‌ക്വാഡ് ഇപ്പോഴും വിജയകരമായി പ്രദര്‍ശനം തുടരുകയാണ്.
കഴിഞ്ഞ സെപ്റ്റംബര്‍ 28നാണ് തിയേറ്ററില്‍ എത്തിയത്. ലോകമെമ്പാടുംനിന്ന് ചിത്രം ഇതിനോടകം 70 കോടിയിലധികം രൂപ നേടി എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.

സിനിമക്ക് കേരളത്തില്‍ നിന്ന് മൂന്ന് വാരം കൊണ്ടുതന്നെ 15 കോടി ഷെയര്‍ ആയി സ്വന്തമാക്കാന്‍ കഴിഞ്ഞുവെന്നും റിപ്പോര്‍ട്ടുണ്ട്. സിനിമക്ക് ഇപ്പോഴും മികച്ച കളക്ഷന്‍ നേടാന്‍ കഴിയുന്നുണ്ട് കേരളത്തില്‍ നിന്ന് മാത്രം കണ്ണൂര്‍ സ്‌ക്വാഡ് ഇതിനോടകം 30 കോടിയിലധികം രൂപ നേടിക്കഴിഞ്ഞു. റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്ത കണ്ണൂര്‍ സ്‌ക്വാഡിന്റെ കഥ ഷാഫിയും തിരക്കഥ ഡോക്ടര്‍ റോണിയും ഷാഫിയും ചേര്‍ന്നാണ് ഒരുക്കിയത്.

Content Highlight: mammootty’s funny reply in press meet

Latest Stories

We use cookies to give you the best possible experience. Learn more