| Thursday, 20th November 2025, 8:56 pm

ക്ഷമ വേണം സമയം എടുക്കും; കളങ്കാവല്‍ റിലീസ് വൈകുമെന്ന് നിര്‍മാതാക്കള്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം കളങ്കാവലിന്റെ റിലീസ് വൈകുമെന്ന് റിപ്പോര്‍ട്ട്. സമൂഹമാധ്യമങ്ങളിലൂടെ ചിത്രത്തിന്റെ നിര്‍മാതാക്കളായ മമ്മൂട്ടി കമ്പനി തന്നെയാണ് ഈ വിവരം അറിയിച്ചത്.

മമ്മൂട്ടിയെയും വിനായകനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിന്‍ കെ. ജോസ് ഒരുക്കുന്ന സിനിമ നവംബര്‍ 27നാണ് റിലീസാകേണ്ടിയിരുന്നത്. റിലീസ് തിയതി മാറ്റിയെന്നും ചിത്രത്തിന്റെ പുതിയ റിലീസ് തീയതി ഉടനെ അറിയക്കുമെന്നും പോസ്റ്റില്‍ പങ്കുവെച്ചിട്ടുണ്ട്. ജിതിന്‍ കെ ജോസും ജിഷ്ണു ശ്രീകുമാറും ചേര്‍ന്ന് തിരക്കഥയെഴുതിയ കളങ്കാവല്‍ മ

അനൗണ്‍സ്‌മെന്റ് മുതല്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയുടെ ട്രെയ്‌ലര്‍ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. സിനിമയുടേതായി പുറത്തുവന്ന ടീസറും വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതുവരെ കാണാത്ത തരത്തില്‍ വ്യത്യസ്തമായ വേഷത്തിലാണ് മമ്മൂട്ടി കളങ്കാവലില്‍ പ്രത്യക്ഷപ്പെടുന്നത്. നെഗറ്റീവ് ഷേഡുള്ള വില്ലനാണ് മമ്മൂട്ടിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

വിനായകനാണ് ചിത്രത്തിലെ നായകവേഷം കൈകാര്യം ചെയ്യുന്നത്. ഇരുവരും തമ്മിലുള്ള ഗംഭീര പ്രകടനം തന്നെയാകും കളങ്കാവലിന്റെ ഹൈലൈറ്റെന്നാണ് ആരാധകര്‍ കരുതുന്നത്. മീര ജാസ്മിന്‍, രജിഷ വിജയന്‍, ഗായത്രി അരുണ്‍, അസീസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. സിനിമയിലെ നിലാ കായും എന്ന് തുടങ്ങുന്ന ഗാനം വലിയ പ്രേക്ഷക പ്രതികരണം നേടിയിരുന്നു. കുറുപ്പിന്റെ തിരക്കഥയൊരുക്കിയ ജിതിന്‍ കെ.ജോസിന്റെ ആദ്യ സംവിധാനം ചിത്രം കൂടിയാണ് കളങ്കാവല്‍.

Content highlight:  Mammootty’s film Kalmkaval’s release will be delayed 

We use cookies to give you the best possible experience. Learn more