| Friday, 20th November 2026, 10:54 am

തിയേറ്റര്‍ കുലുക്കി മമ്മൂക്ക; വൈബാക്കാന്‍ ഒരൊറ്റ സ്റ്റെപ്പ് മതിയെന്ന് തെളിയിച്ച് താരം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തമിഴ്-മലയാളി ആരാധകര്‍ ഒരുപോലെ ആഘോഷമാക്കാന്‍ കാത്തിരുന്ന ചിത്രമായിരുന്നു രാജ്കുമാര്‍ പെരിയസാമി സംവിധാനം ചെയ്ത ഓ.എം. അമരന് ശേഷം രാജ്കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ധനുഷിനൊപ്പം മമ്മൂട്ടിയും പ്രധാനവേഷത്തിലെത്തുന്നു എന്ന വാര്‍ത്ത പുറത്തുവന്നതോടെ വലിയ സന്തോഷത്തിലായിരുന്നു മലയാള സിനിമാ ലോകം ഒട്ടാകെ. ഇടവേളയ്ക്ക് ശേഷം ഒരു പക്കാ കൊമേഷ്യല്‍ എന്റര്‍ടെയിനറില്‍ താരത്തെ കാണാമെന്നുള്ള സന്തോഷത്തിലായിരുന്നു ആരാധകര്‍ ഒന്നടങ്കം.

ഓ.എം. Photo: District

ഇപ്പോഴിതാ റിലീസ് ചെയ്ത് ആദ്യ ഷോ പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ തിയേറ്റര്‍ പൂരപ്പറമ്പാകുന്ന വീഡിയോസാണ് പുറത്തുവരുന്നത്. ഓ.എമ്മിന്റെ ആദ്യപകുതിയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. എന്നാല്‍ ഏവരെയും പിടിച്ചുകുലുക്കിയിരിക്കുന്നത് ചിത്രത്തിലെ ‘അലാക ലോവ’ ഗാനത്തിന് മമ്മൂട്ടി ചുവട് വെച്ചതാണ്.

പൊതുവേ സിനിമകളില്‍ ഡാന്‍സ് ചെയ്യാറില്ലാത്ത താരമാണ് മമ്മൂട്ടി. തന്റെ ചിത്രങ്ങളില്‍ തന്നെ നായികമാര്‍ നൃത്തം ചെയ്യുമ്പോള്‍ വെറുതെ നടക്കുന്ന താരത്തെയാണ് സ്‌ക്രീനില്‍ കാണാറുള്ളത്. എന്നാല്‍ താരം ചുവടുവെച്ചിട്ടുള്ള ഗാനരംഗങ്ങള്‍ക്ക് കേരളത്തില്‍ സെപറേറ്റ് ഫാന്‍ ബേസ് തന്നെയുണ്ട്. ഈ കൂട്ടത്തിലേക്കാണ് ഇപ്പോള്‍ സായ് അഭ്യങ്കാറിന്റെ സംഗീത സംവിധാനത്തിലുള്ള അലക ലോവയും കടന്നുവന്നിരിക്കുന്നത്. ഇതിനോടകം തന്നെ റിലീസ് ചെയ്ത് ഒമ്പത് കോടിയിലധികം പേര്‍ തിയേറ്ററുകളില്‍ നിന്നും കണ്ട ഗാനത്തിന് സര്‍പ്രൈസായി മമ്മൂട്ടി ഡാന്‍സ് കളിച്ചപ്പോള്‍ വലിയ സമ്മാനമായിരുന്നു ആറ് മണി ഷോയ്‌ക്കെത്തിയ ഫാന്‍സിന് ലഭിച്ചത്.

ഓ.എം. Photo: District

ചിത്രത്തില്‍ സിയ കാര്‍ത്തികേയന്‍ എന്ന അധോലോക നായകനായാണ് മമ്മൂട്ടി വേഷമിടുന്നത്. ചിത്രത്തില്‍ നിത്യ റെഡ്ഡി ഐ.പി.എസ് എന്ന കഥാപാത്രമായി സായ് പല്ലവിയും പ്രധാനവേഷത്തിലെത്തുന്നുണ്ട്. ശ്രീലീല, ഇന്ദ്രന്‍സ്, നസിറുദ്ദീന്‍ ഷാ തുടങ്ങിയവരും പ്രധാനവേഷത്തിലെത്തുന്നുണ്ട്. പത്ത് കോടിയിലധികമാണ് ചിത്രത്തിന് പ്രീ ബുക്കിങ്ങിലൂടെ ലഭിച്ചിരിക്കുന്നത്.

Content Highlight: Mammootty’s dance step in O.M goes viral after first show

We use cookies to give you the best possible experience. Learn more