| Saturday, 21st February 2026, 4:17 pm

പല രാജ്യങ്ങളില്‍ ആയിരുന്ന വാള്‍ട്ടറിന് എങ്ങനെ മട്ടാഞ്ചേരി സ്ലാങ് പറയാന്‍ കഴിയും; ചത്താ പച്ചയിലെ ഈ ഒരു കാര്യം ഡയറക്ടര്‍ ബ്രില്ല്യന്‍സ് എന്ന് സോഷ്യല്‍ മീഡിയ

ഐറിന്‍ മരിയ ആന്റണി

2026ലെ ആദ്യ സൂപ്പര്‍ ഹിറ്റായി മാറിയ ചിത്രമാണ് നവാഗതനായ അദ്വൈത് നായര്‍ അണിയിച്ചൊരുക്കിയ ചത്താ പച്ച. ഡബ്യു. ഡബ്ല്യു. ഡബ്ല്യു. ഇ പശ്ചാത്തലമായി എത്തിയ ചാത്താ പച്ചക്ക് അന്നൗണ്‍സ്‌മെന്റ് മുതല്‍ വന്‍ ഹൈപ്പണ്ടായിരുന്നു. അര്‍ജുന്‍ അശോകന്‍, റോഷന്‍ മാത്യു, വിശാഖ് നായര്‍ എന്നീ യുവതാരങ്ങള്‍ അണിനിരന്ന സിനിമ 90′ സ് കിഡ്‌സിന് ഓര്‍മകളിലേുള്ള ഒരു തിരിച്ച് പോക്ക് കൂടിയായിരുന്നു.

റിലീസിന് മുമ്പ് ഏറ്റവും കൂടുതല്‍ ഹൈപ്പ് ഉയര്‍ത്തിയ ഘടകമായിരുന്നു മമ്മൂട്ടിയുടെ കാമിയോ റോള്‍. വലിയ ബില്‍ഡപ്പോടെ എത്തിയ വാള്‍ട്ടറിന് എന്നാല്‍ പ്രതീക്ഷിച്ച ഇംപാക്ടുണ്ടാക്കാനായില്ല. ക്ലൈമാക്സില്‍ മാസ് എന്‍ട്രിയില്‍ വരുന്ന മമ്മൂക്കയുടെ കഥാപാത്രം പറയുന്ന ഡയലോഗുകള്‍ വിമര്‍ശനത്തിന് കാരണമായി.

ചത്താ പച്ച/THEATRICAL POSTER

ഇപ്പോഴിതാ ഒ.ടി.ടി റിലീസിന് പിന്നാലെ സോഷ്യല്‍ മീഡിയ ചര്‍ച്ചകളില്‍ സജീവമാകുകയാണ് ചത്താ പച്ച. മമ്മൂട്ടിയുടെ കാമിയോ റോളിനെ ചൊല്ലിയുള്ള ചര്‍ച്ചകളാണ് കൂടുതലും വരുന്നത്. വാള്‍ട്ടറിന്റെ ഗെറ്റപ്പിനെ ചൊല്ലിയും സ്ലാങ്ങിനെ ചൊല്ലിയും ചര്‍ച്ചകള്‍ കൊഴുക്കുമ്പോള്‍ ഒരു വിഭാഗം ഇത് ഡയറക്ടര്‍ ബ്രില്ല്യന്‍സാണെന്ന ചൂണ്ടികാണിച്ച് കൊണ്ട് രംഗത്തെത്തിയിട്ടുണ്ട്.

മമ്മൂക്ക അവതരിപ്പിച്ച വാള്‍ട്ടര്‍ എന്ന കഥപാത്രം മട്ടാഞ്ചേരിയില്‍ നിന്ന് നാട് വിട്ട് മറ്റ് പല രാജ്യങ്ങളിലായി വേറെ ഭാഷകള്‍ സംസാരിച്ചു ജീവിക്കുന്നയാളാണെന്നും പിന്നീട് സാവിയോയും വെട്രിയുടെയും തമ്മില്‍ തല്ല് കാണാന്‍ ആണ് തിരിച്ച് മട്ടാഞ്ചേരിയില്‍ വരുന്നതെന്നും ഒരു ഭാഗം പറയുന്നു.

അങ്ങനെ പുറത്ത് പോയി വരുന്നയാള്‍ക്ക് പണ്ട് മട്ടാഞ്ചേരി സ്ലാങില്‍ സംസാരിച്ചത് പോലെ ഒരിക്കലും സംസാരിക്കാന്‍ കഴിയില്ലെന്നും അഭിപ്രായങ്ങളുണ്ട്. ഇതൊരു ഡയറക്ടര്‍ ബ്രില്ല്യന്‍സാണെന്ന തരത്തിലുള്ള പല കമന്റുകളും കാണാം.

എന്നാല്‍ അങ്ങനെയല്ലെന്നും, മമ്മൂട്ടിയെ വേണ്ടവിധത്തില്‍ സംവിധായകന്‍ ഉപയോഗപ്പെടുത്താത്തതാണെന്നും അദ്ദേഹത്തിന്റെ കോസ്റ്റിയും ഹെയറും ഒന്നും ശരിയായില്ലെന്നും അഭിപ്രായങ്ങളുണ്ട്. വാള്‍ട്ടര്‍ നിരാശപ്പെടുത്തിയപ്പോള്‍ റോഷന്‍ അവതരിപ്പിച്ച വെട്രി എന്ന കഥാപാത്രത്തിന് തിയേറ്ററിലും ഒ.ടി.ടി.യിലും കയ്യടികള്‍ നേടുകയാണ്.

ഫെബ്രുവരി 19ന് നെറ്റ്ഫ്‌ളിക്‌സിലൂടെയാണ് ചത്താ പച്ച സ്ട്രീമിങ് ആരംഭിച്ചത്. റീല്‍ വേള്‍ഡ് എന്റര്‍ടെയ്ന്‍മെന്റ്സ് നിര്‍മിച്ച് ചിത്രം ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസാണ് കേരളത്തിലെ വിതരണം ചെയ്തത്. ബോളിവുഡ് വമ്പന്മാരായ ശങ്കര്- എഹ്സാന്‍- ലോയ് കോമ്പോയാണ് ചത്താ പച്ചയുടെ സംഗീത സംവിധാനം നിര്‍വഹിച്ചത്.

Content Highlight: Mammootty’s cameo role in the movie Chatha Pacha is being discussed on social media 

ഐറിന്‍ മരിയ ആന്റണി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more