ഓണ്‍ സ്‌ക്രീനിന് പുറമെ ഓഫ് സ്‌ക്രീനിലും പലപ്പോഴും പ്രേക്ഷകരെ വിസ്മയിപ്പിച്ച നടനാണ് മമ്മൂട്ടി. 72ാം വയസിലും സിനിമയോടുള്ള അടങ്ങാത്ത ആഗ്രഹവും പാഷനും കൊണ്ട് സിനിമാപ്രേമികളെ ഞെട്ടിക്കാന്‍ മമ്മൂട്ടിക്ക് സാധിച്ചിട്ടുണ്ട്. അസുഖബാധിതനായി കുറച്ചുകാലം സിനിമയില്‍ നിന്നും പൊതുമധ്യത്തില്‍ നിന്നും മാറിനിന്ന അദ്ദേഹം പൂര്‍വാധികം ശക്തിയോടെ തിരിച്ചുവന്നിരിക്കുകയാണ്.
കരിയറിലെ ഏറ്റവും ഹൈപ്പേറിയ ചിത്രമായ പേട്രിയറ്റ് റിലീസിന് തയാറെടുക്കുകയാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചെത്തുന്ന പേട്രിയറ്റ് ബോക്‌സ് ഓഫീസില്‍ വലിയ മുന്നേറ്റങ്ങളുണ്ടാക്കുമെന്ന് ഉറപ്പാണ്. പാന്‍ ഇന്ത്യനായി ഒരുങ്ങുന്ന പേട്രിയറ്റിന്റെ പ്രൊമോഷനായി താരം ഇന്ന് ചെന്നൈയിലെത്തിയിരുന്നു.
മമ്മൂട്ടി Photo: Screen grab/ Hollywood reporter India
എയര്‍പോര്‍ട്ടില്‍ വെച്ച് മമ്മൂട്ടിയെ കണ്ട മാധ്യമങ്ങള്‍ അദ്ദേഹത്തിന് നേരെ വരികയും ഒരുപാട് ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്തു. അപ്രതീക്ഷിതമായി വന്ന ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ മമ്മൂട്ടി പരമാവധി ശ്രമിക്കുന്നത് വീഡിയോയില്‍ കാണാം. രാഷ്ട്രീയ സാഹചര്യങ്ങളെ കുറിച്ച് ചോദിച്ച ചോദ്യവും അതിന് മമ്മൂട്ടി നല്‍കിയ മറുപടിയും ശ്രദ്ധ നേടി.
‘തമിഴ്‌നാട്ടിലും കേരളത്തിലും ഇപ്പോഴാണല്ലോ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞത്. രാഷ്ട്രീയ മാറ്റത്തിന് സാധ്യതയുണ്ടോ’ എന്ന ചോദ്യത്തിന് മമ്മൂട്ടി മറുപടി പറയാതെ ഒഴിഞ്ഞുമാറി. ‘വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തെ എങ്ങനെ നോക്കിക്കാണുന്നു’ എന്നും മാധ്യമങ്ങള്‍ ചോദിച്ചു. ‘ഒന്നുമേ തെരിയാത്, ആളെ വിടുങ്കോ’ എന്ന് പറഞ്ഞ് മമ്മൂട്ടി പുറത്തേക്ക് നടക്കുന്നത് വീഡിയോയില്‍ കാണാനാകും.
മമ്മൂട്ടി Photo: News Tamil 24 * 7/ X.com
എയര്‍പോര്‍ട്ടിലും മറ്റ് പൊതുസ്ഥലങ്ങളിലും വെച്ച് കാണുന്ന സെലിബ്രിറ്റികളോട് ഇത്തരത്തില്‍ രാഷ്ട്രീയത്തെക്കുറിച്ച് മാധ്യമങ്ങള്‍ ചോദിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകാറുണ്ട്. രജിനികാന്ത്, കമല്‍ ഹാസന്‍ തുടങ്ങിയ തമിഴ് താരങ്ങള്‍ ഇത്തരത്തില്‍ തങ്ങളുടെ രാഷ്ട്രീയ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാറുണ്ട്.
എന്നാല്‍ തന്റെ രാഷ്ട്രീയം തന്റെ സ്വകാര്യതയാണെന്ന് മമ്മൂട്ടി പറയാതെ പറഞ്ഞെന്നും മാധ്യമങ്ങളുടെ ഇത്തരം പ്രവൃത്തികള്‍ അനുചിതമാണെന്നും വീഡിയോക്ക് താഴെ കമന്റുകളുണ്ട്. ‘ബ്രാഡ് പിറ്റ് ഇന്ത്യയില്‍ വന്നാലും വിജയ്‌യെക്കുറിച്ച് ചോദിക്കുമല്ലോ’, ‘മമ്മൂട്ടിയോട് ഇതൊക്കെ ചോദിച്ചിട്ട് എന്താണ് കാര്യം’ എന്നൊക്കെയാണ് മറ്റ് കമന്റുകള്‍.
റിലീസിന് ഒരാഴ്ചയില്‍ താഴെ മാത്രം ബാക്കി നില്‍ക്കെ വലിയ പ്രൊമോഷന്‍ ഇവന്റുകളാണ് പേട്രിയറ്റിന് വേണ്ടി നടത്തുന്നത്. 100 കോടിയിലേറെ ബജറ്റിലൊരുങ്ങുന്ന പേട്രിയറ്റ് ഇന്‍ഡസ്ട്രി ഹിറ്റാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
Content Highlight: Mammootty’s airport video in Tamilnadu viral in social media
സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അംഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ