| Wednesday, 1st July 2020, 10:38 pm

ഇച്ഛാക്കയുടെ മുറിയിലേക്ക് ആര്‍ക്കും പ്രവേശനം ഉണ്ടായിരുന്നില്ല; മമ്മൂട്ടിയും താനും ജനിച്ചു വളര്‍ന്ന വീടും പരിചയപ്പെടുത്തി ഇബ്രാഹിം കുട്ടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: നടന്‍ മമ്മൂട്ടിയുടെ വീടെന്ന പേരില്‍ കഴിഞ്ഞ കുറച്ച് ദിവസം മുമ്പ് ചില വീഡിയോകള്‍ പുറത്തുവന്നിരുന്നു. മമ്മൂട്ടി പുതുതായി നിര്‍മ്മിച്ചതെന്ന പേരില്‍ വന്ന ഈ വീഡിയോ വ്യാജമാണെന്ന് പിന്നീട് സോഷ്യല്‍ മീഡിയയില്‍ തന്നെ ചിലര്‍ പറഞ്ഞു.

എന്നാല്‍ മമ്മൂട്ടി ജനിച്ചു വളര്‍ന്ന ചെമ്പിലെ വീട് പരിചയപ്പെടുത്തുകയാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ സഹോദരന്‍ ഇബ്രാഹീം കുട്ടി. ‘ഇബ്രൂസ് ഡയറി ബൈ ഇബ്രാഹിംകുട്ടി’ എന്ന അദ്ദേഹത്തിന്റെ വ്‌ളോഗിലാണ് ഇബ്രാഹിം കുട്ടി തങ്ങള്‍ ജനിച്ചു വളര്‍ന്ന വീട് പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തുന്നത്.

മമ്മൂട്ടിയും സഹോദരിമാരും സഹോദരന്‍മാരും ഒക്കെ ജനിച്ചു വളര്‍ന്ന വൈക്കം ചെമ്പിലുള്ള തറവാട്ടു വീടാണ് വീഡിയോയിലുള്ളത്. മമ്മൂട്ടി ഉപയോഗിച്ചിരുന്ന മുറിയും വ്‌ലോഗില്‍ ഇബ്രാഹിംകുട്ടി കാണിച്ചു തരുന്നുണ്ട്.

കുട്ടിക്കാലത്തെ രസകരമായ കഥകളും ഇബ്രാഹിംകുട്ടി പങ്കുവെയ്ക്കുന്നുണ്ട്. നാട്ടുകാരെയും പണ്ടത്തെ കൂട്ടുകാരെയും ചെമ്പിലെ വീടിനു പരിസരത്തുള്ള അയല്‍വാസികളെയും വീഡിയോയില്‍ ഇബ്രാഹിംകുട്ടി പരിചയപ്പെടുത്തുന്നുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more