മലയാളികള്‍ ഒന്നടങ്കം കാത്തിരുന്ന തിരിച്ചുവരവായിരുന്നു മഹാനടന്‍ മമ്മൂട്ടിയുടേത്. ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം സിനിമയില്‍ നിന്നും പൊതുപരിപാടികളില്‍ നിന്നും വിട്ടുനിന്ന അദ്ദേഹം വിശ്രമത്തിലായിരുന്നു.
മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന മഹേഷ് നാരായണന്‍ ചിത്രം പാട്രിയറ്റിന്റെ ഷൂട്ടിങ്ങിനിടെയായിരുന്നു മമ്മൂട്ടിക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടായത്. പിന്നാലെ ചിത്രത്തിന്റെ ഷൂട്ടിങ്ങില്‍ നിന്ന് അദ്ദേഹം ഇടവേളയെടുത്തു.
ഇപ്പോള്‍ താന്‍ സിനിമയില്‍ വീണ്ടും സജ്ജീവമാകുകയാണെന്ന് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരിക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട മമ്മൂട്ടി.
‘ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം ജീവിതത്തില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യം വീണ്ടും ചെയ്യാന്‍ പോകുന്നു. എന്റെ അഭാവത്തില്‍ എന്നെ അന്വേഷിച്ച എല്ലാവര്‍ക്കും നന്ദി പറയാന്‍ വാക്കുകള്‍ മതിയാകില്ല,’ എന്ന കുറിപ്പാണ് മമ്മൂട്ടി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചത്.
അതേസമയം പ്രിയപ്പെട്ട മമ്മൂക്ക തിരിച്ചുവരുന്നുവെന്നും മഹേഷ് നാരായണന്‍ ചിത്രത്തില്‍ ഒക്ടോബര്‍ ഒന്നുമുതല്‍ തിരിച്ചെത്തുമെന്നും കഴിഞ്ഞ ദിവസം ആന്റോ ജോസഫ് ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.
മഹേഷ് നാരയണ്‍ ചിത്രം പാട്രിയറ്റില്‍ മമ്മൂട്ടിക്കും മോഹന്‍ലാലിനും പുറമേ കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍ എന്നിവരും ഭാഗമാകുന്നുണ്ട്. ഒക്ടോബര്‍ ഒന്നു മുതല്‍ ചിത്രീകരണം പുനരാരംഭിക്കുന്ന പാട്രിയേറ്റിന്റെ ഭാഗമാകാന്‍ മമ്മൂട്ടി ഹൈദരാബാദിലേക്ക് പോകുകയാണ്
Content highlight: Mammootty has announced through social media that he is making a comeback in films