അനൗണ്സ്മെന്റ് മുതല് തന്നെ പ്രേക്ഷകര് ഒന്നടങ്കം കാത്തിരുന്ന ചിത്രമായിരുന്നു വൈശാഖ് സംവിധാനം ചെയ്ത് പൃഥ്വിരാജ് സുകുമാരന് നായകനായി റിലീസിനെത്തിയ ഖലീഫ. ഓണത്തിന് ദുല്ഖര് ചിത്രം ഐ ആം ഗെയിമിനും നിവിന് പോളി ചിത്രം ബെത്ലഹേം കുടുംബ യൂണിറ്റിനും ഒപ്പം ക്ലാഷ് റിലീസായി ഖലീഫ എത്തുമെന്ന് വാര്ത്തകള് പുറത്തുവന്നത് മുതല് വലിയ പ്രതീക്ഷയിലായിരുന്നു മലയാള സിനിമാ ലോകം. ഐ ആം ഗെയിം ക്ലാഷില് നിന്നും പിന്മാറിയെങ്കിലും മോഹന്ലാല് കാമിയോ റോളിലെത്തുന്ന മാസ് ആക്ഷന് ചിത്രമായ ഖലീഫ കൊണ്ട് ഓണം കളറാക്കാമെന്ന പ്രതീക്ഷയിലായിരുന്നു പ്രേക്ഷകര് ഒന്നടങ്കം.
ഖലീഫ. Photo: X.com
എന്നാല് പ്രതീക്ഷകള്ക്കൊത്ത് ഉയരാന് സാധിക്കാതെ ഒരു ശരാശരി വിജയത്തില് മാത്രം ഖലീഫയ്ക്ക് നിര്വൃതിയടയേണ്ടി വരികയായിരുന്നു. ബോക്സ് ഓഫീസില് നിന്നും അമ്പത് കോടിയ്ക്കടുത്ത് മാത്രം കളക്ഷന് ലഭിച്ച ഖലീഫ ഇന്നലെ ആമസോണ് പ്രൈമിലൂടെ സ്ട്രീമിങ് ആരംഭിച്ചിരുന്നു. ഇതോടെ മലയാളത്തിലെ സിനിമാ പേജുകളിലും ഗ്രൂപ്പുകളിലും ചിത്രത്തെ പറ്റിയുള്ള ചര്ച്ചകള് സജീവമായിരുന്നു.
മോഹന്ലാലിന് പുറമെ സര്പ്രൈസ് കാമിയോ ആയി സൗബിന് ഷാഹിറും ടൊവിനോ തോമസും ചിത്രത്തില് വേഷമിട്ടെങ്കിലും പ്രേക്ഷകര്ക്ക് സംതൃപ്തി നല്കിയിരുന്നില്ല. അനാവശ്യ കാമിയോ ആയിരുന്നു ഇവയെല്ലാം എന്നായിരുന്നു പലരും അഭിപ്രായപ്പെട്ടത്. 24 വര്ഷമായി വിദേശ ജയിലില് കഴിയുന്ന മോഹന്ലാലിന്റെ കഥാപാത്രമായ അഹമദ് അലിയുടെ പ്രായവുമായി ബന്ധപ്പെടുത്തിയും ചര്ച്ചകള് സജീവമായിരുന്നു.
എന്നാല് ഈ കഥാപാത്രം മമ്മൂട്ടി ചെയ്തിരുന്നെങ്കില് എങ്ങനെയായിരിക്കും എന്ന എഡിറ്റഡ് വീഡിയോ ആണ് ഇപ്പോള് സോഷ്യല് മീഡിയയില് ശ്രദ്ധിക്കപ്പെടുന്നത്. അതേ കോസ്റ്റിയൂമില് എന്ട്രി നടത്തുന്ന മമ്മൂട്ടിയുടെ വീഡിയോക്ക് വലിയ സ്വീകാര്യതയാണ് പ്രേക്ഷകരില് നിന്നും ലഭിക്കുന്നത്. ചിത്രത്തില് മോഹന്ലാല് വേണ്ടിയിരുന്നില്ലെന്നും മമ്മൂട്ടിയാണ് വേഷത്തിന് അനയുയോജ്യനെന്നും പലരും കമന്റുകളായി അറിയിക്കുന്നുണ്ട്.
Photo: Instagram.com
അഹമ്മദ് അലിയുടെ കഥ പറയുന്ന ഖലീഫയുടെ രണ്ടാം ഭാഗം അണിയറപ്രവര്ത്തകര് ഇതിനോടകം അനൗണ്സ് ചെയ്തിരുന്നു. എന്നാല് ആദ്യഭാഗത്തിന് വലിയ വിജയം നേടാന് സാധിക്കാത്ത സാഹചര്യത്തില് പ്രൊജക്ട് നടക്കുമോ എന്ന കാര്യത്തില് സംശയങ്ങളുണ്ട്.
Content Highlight: Mammootty as Ahmed Ali in Khalifa edited video goes viral