| Saturday, 15th June 2019, 1:54 pm

മമ്മൂട്ടിയും വിജയ് സേതുപതിയും ഒരുമിക്കുന്നു?; ഒപ്പം നയന്‍താരയും

ഡൂള്‍ന്യൂസ് ഡെസ്‌ക്

മക്കള്‍ ശെല്‍വനെന്ന വിജയ് സേതുപതി നായകനായെത്തുന്ന നിരവധി ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്. ലാഭം, സങ്ക തമിഴന്‍, സേതുപതി 2, തുഗ്ലക്ക്, കടൈസി വ്യവസായി, സ്യേ രാ നരസിംഹ, സിന്ദുബാദ് അങ്ങനെ നിരവധി ചിത്രങ്ങള്‍. വിജയ് സേതുപതിയുടെ മലയാളത്തിലെ ആദ്യ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി കഴിഞ്ഞു.

സനില്‍ കളത്തില്‍ സംവിധാനം ചെയ്യുന്ന മാര്‍കോണി മത്തായിയാണ് വിജയ് സേതുപതിയുടെ ആദ്യ മലയാള ചിത്രം. ജയറാമും ആത്മിയയുമാണ് മുഖ്യവേഷത്തിലെത്തുന്ന മറ്റ് കഥാപാത്രങ്ങള്‍. ആദ്യ മലയാള ചിത്രം റിലീസിനെത്തുന്നതിന് മുമ്പേ തന്നെ തന്റെ അടുത്ത മലയാള ചിത്രത്തിന് വിജയ് സേതുപതി സമ്മതം മൂളിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം മമ്മൂട്ടിയും നയന്‍താരയും പ്രധാനവേഷത്തില്‍ എത്തുന്ന ചിത്രമാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍. തമിഴിലും ചിത്രം ഒരേ സമയം റിലീസ് ചെയ്യും. അടുത്ത ദിവസങ്ങളില്‍ തന്നെ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും.

Latest Stories

We use cookies to give you the best possible experience. Learn more