നിലവില്‍ സൗത്ത് ഇന്ത്യയിലെ മിനിമം ഗ്യാരണ്ടിയുള്ള നടന്മാരില്‍ ഒരാളാണ് മമിത ബൈജു. ഈ വര്‍ഷം തുടര്‍ച്ചയായി ബ്ലോക്ക്ബസ്റ്ററുകള്‍ സമ്മാനിച്ച് ബോക്‌സ് ഓഫീസില്‍ സ്വന്തമായൊരു സ്ഥാനം നേടിയെടുക്കാന്‍ മമിതക്ക് സാധിച്ചു. പ്രേമലുവിലൂടെ കേരളത്തിന് പുറത്ത് വലിയൊരു ഫാന്‍ബേസ് സ്വന്തമാക്കിയ മമിത ബെത്‌ലഹേമിലൂടെ ആ ഫാന്‍ബേസ് ഇരട്ടിയാക്കിയിരിക്കുകയാണ്.
ചെറിയ വേഷങ്ങളിലൂടെ മുന്‍നിരയിലേക്ക് വന്ന മമിതയുടെ പഴയകാല സിനിമ കുത്തിപ്പൊക്കിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. നാല് വര്‍ഷം മുമ്പ് മമിത ഭാഗമായ ഫോര്‍ എന്ന ചിത്രമാണ് ഇപ്പോള്‍ ചര്‍ച്ചയായത്. ചിത്രത്തില്‍ മമിതയുടെ പെയറായി വേഷമിട്ടത് ഗൗരവ് മേനോനാണ്. സ്‌കൂള്‍ പ്രണയവും സൗഹൃദവും പ്രധാന പ്രമേയമായ ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ മമിതക്ക് 21 വയസായിരുന്നു പ്രായം.
എന്നാല്‍ മമിതയുടെ പെയറായ ഗൗരവിന് 17 വയസേ ആ സമയത്ത് ഉണ്ടായിരുന്നു. തന്റെ 21ാമത്തെ വയസില്‍ തന്നെക്കാള്‍ നാല് വയസ് കുറവുള്ള നടന്റെ പെയറായി മമിത വേഷമിട്ടതാണ് പലരും ചര്‍ച്ചയാകുന്നത്. ഇരുവരും ഒന്നിച്ചുള്ള സീനില്‍ അനിയനെയും ചേച്ചിയെയും പോലെ തോന്നുന്നെന്നാണ് പലരുടെയും കമന്റുകള്‍.
നാല് വര്‍ഷത്തിനിപ്പുറം മമിത നായികയായ മറ്റൊരു സിനിമയെ ഫോറുമായി താരതമ്യം ചെയ്യുന്നുമുണ്ട്. ഈ വര്‍ഷം തമിഴിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായ വിശ്വനാഥ് ആന്‍ഡ് സണ്‍സില്‍ സൂര്യയുടെ നായികയായാണ് മമിത വേഷമിട്ടത്. ഏജ് ഗ്യാപ് റൊമാന്‍സ് പ്രധാന വിഷയമായെത്തിയ ചിത്രത്തില്‍ സൂര്യയും മമിതയും തമ്മില്‍ 20 വയസിന്റെ വ്യത്യാസമുണ്ടെന്നാണ് സിനിമയില്‍ പറയുന്നത്.
റിയല്‍ ലൈഫില്‍ ഇരുവരും തമ്മില്‍ 26 വയസിന്റെ വ്യത്യാസമുണ്ട്. എന്നിരുന്നാലും ഈയൊരു പ്രായവ്യത്യാസത്തിന്റെ യാതൊരു നെഗറ്റീവും ചിത്രത്തില്‍ കാണാന്‍ സാധിച്ചിരുന്നില്ല. സൂര്യ- മമിത കോമ്പോ നല്ല രസകരമായി സംവിധായകന്‍ അവതരിപ്പിച്ചിട്ടുമുണ്ട്. നാല് വര്‍ഷം മുമ്പ് തന്നെക്കാള്‍ പ്രായം കുറഞ്ഞ നായകന്റെയും ഇപ്പോള്‍ തന്നെക്കാള്‍ ഇരട്ടി പ്രായമുള്ള നായകന്റെയുമൊപ്പം അഭിനയിച്ച മമിതയാണ് സിനിമാപേജുകളിലെ ചര്‍ച്ച.
ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ ബെത്‌ലഹേം കുടുംബ യൂണിറ്റിലും സ്ഥിതി വ്യത്യസ്തമല്ല. പ്രായക്കൂടുതലുള്ള നായകനോട് പ്രണയം തോന്നുന്ന നായികയുടെ കഥയാണ് ബെത്‌ലഹേമിനും. റിലീസിനൊരുങ്ങുന്ന ഹലോ ഡിയറില്‍ മമിതയുടെ സമപ്രായക്കാരനായ സംഗീത് പ്രതാപാണ് നായകനെന്നത് ചെറിയ ആശ്വാസം നല്‍കുന്നുണ്ടെന്നും കമന്റുകളുണ്ട്.
Content Highlight: Mamitha’s old movie with Gaurav Menon discussing in social media