| Monday, 2nd November 2026, 10:19 pm

എന്റെ പ്രായത്തിലുള്ള ആള്‍ക്കാരെ വെച്ച് നോക്കുമ്പോള്‍ എനിക്ക് ക്രഷ് തോന്നുന്നത് കുറവാണ്: മമിത ബൈജു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

2017ല്‍ പുറത്തിറങ്ങിയ സര്‍വ്വോപരി പാലാക്കാരന്‍ എന്ന മലയാള ചിത്രത്തിലൂടെ സിനിമാ ജീവിതത്തിന് അരങ്ങേറ്റം കുറിച്ച താരമാണ് മമിത ബൈജു. പിന്നീട് ഹണിബീ 2, വരത്തന്‍, ഡാകിനി തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ട താരം ശ്രദ്ധിക്കപ്പെടുന്നത് 2022ല്‍ പുറത്തിറങ്ങിയ ഗിരീഷ് എ.ഡി സംവിധാനം ചെയ്ത സൂപ്പര്‍ ശരണ്യ എന്ന ചിത്രത്തിലൂടെയായിരുന്നു. എന്നാല്‍ പാന്‍ ഇന്ത്യന്‍ തലത്തിലേക്ക് മമിതയുടെ സ്റ്റാര്‍ഡം ഉയര്‍ത്തിയ ചിത്രമായിരുന്നു ഗിരീഷ് എ.ഡി തന്നെ സംവിധാനം ചെയ്ത് 2024ല്‍ പുറത്തിറങ്ങിയ പ്രേമലു. തമിഴ്നാട്, ആന്ധ്രപ്രദേശ്, തെലങ്കാന തുടങ്ങിയ സ്ഥലങ്ങളില്‍ താരത്തിന് വലിയ ജനപ്രീതി നേടിക്കൊടുക്കാന്‍ ചിത്രത്തിന് സാധിച്ചിരുന്നു.

ഗിരീഷിന്റെ തന്നെ സംവിധാനത്തില്‍ മമിത ബൈജുവും ഒപ്പം നിവിന്‍ പോളിയും ഒന്നിച്ചപ്പോള്‍ മലയാള സിനിമയക്ക് മറ്റൊരു വലിയ വിജയ ചിത്രമാണ് ലഭിച്ചിരിക്കുന്നത്. ഓണം റിലീസായെത്തിയ ബെത്ലഹേം കുടുംബ യൂണിറ്റ് 300 കോടിയിലധികം നേടി വമ്പന്‍ മുന്നേറ്റമാണ് ബോക്‌സ് ഓഫീസില്‍ നടത്തിയത്. ഏജ് ഗ്യാപ് റൊമാന്‍സിന്റെ കഥ പറയുന്ന ചിത്രത്തില്‍ ആഷ്ലി എന്ന കഥാപാത്രമായാണ് മമിത വേഷമിട്ടത്.

മമിത ബൈജു. Photo: X.com

വിജയ്ക്കൊപ്പമുള്ള ജന നായകന്‍, സൂര്യയ്ക്കൊപ്പമുള്ള വിശ്വനാഥന്‍ ആന്‍ഡ് സണ്‍സ്, എന്നീ ചിത്രങ്ങള്‍ക്ക് പിന്നാലെ തുടര്‍ച്ചയായ മൂന്നാമത്തെ ഹിറ്റുമായാണ് മമിത ഇപ്പോള്‍ കളം നിറയുന്നത്. ഏതൊരു യുവനടിയും സ്വപ്നം കാണുന്ന വിധത്തിലാണ് സൗത്ത് ഇന്ത്യന്‍ സിനിമയില്‍ മമിതയുടെ കുതിപ്പ്.

അടുത്തിടെ രേഖാ മേനോന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ തന്റെ സൗഹൃദത്തെ കുറിച്ചും പ്രണയത്തെ കുറിച്ചും മമിത പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.

മമിത ബൈജു. Photo: X.com

‘ചിലരെ കാണുമ്പോഴുള്ള അപ്രോച്ചബിള്‍ ഫാക്ടറുണ്ടല്ലോ, അങ്ങനെ സംസാരിച്ചതിന് ശേഷമാണ് അവരെ ഞാന്‍ വിലയിരുത്തുന്നത്. എനിക്ക് അങ്ങനെ ഒരാളെ കാണുമ്പോള്‍ പെട്ടെന്ന് ക്രഷ് ഒന്നും തോന്നാറില്ല. ഉണ്ടായിട്ടുണ്ടെങ്കിലും വളരെ കുറവാണ്. പെട്ടെന്ന് അങ്ങനെ ഞാന്‍ ആള്‍ക്കാരെ അടുപ്പിക്കാറില്ല. എങ്കിലും ഒരു റിലേഷന്‍ഷിപ്പിന് ആഗ്രഹമുണ്ട്, ഇപ്പോഴല്ലെങ്കില്‍ പിന്നെ എപ്പോഴാണ്,’ മമിത പറഞ്ഞു.

Content Highlight: Mamitha Baiju talks about realtionships

Latest Stories

We use cookies to give you the best possible experience. Learn more