| Tuesday, 18th August 2026, 10:43 pm

ഇവൾ കരയുന്നതുപോലും കാണാൻ പറ്റില്ലെന്ന് എന്റെ ഫ്രണ്ട് എപ്പോഴും പറയുമായിരുന്നു: മമിതാ ബൈജു

നന്ദന. ടി

സൂപ്പർ ശരണ്യ, പ്രേമലു തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയതാരമായി മാറിയ നടിയാണ് മമിത ബൈജു. പ്രേമലുവിന് ശേഷം തമിഴിലും സജീവമായ മമിത ഡ്യൂഡ്, ജനനായകൻ, വിശ്വനാഥൻ ആൻഡ് സൺസ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടി. ഇപ്പോഴിതാ ഗിരീഷ് എ.ഡി. സംവിധാനം ചെയ്യുന്ന ബത്‌ലഹേം കുടുംബ യൂണിറ്റ് എന്ന ചിത്രത്തിലൂടെ വീണ്ടും മലയാളത്തിൽ സജീവമാകുകയാണ് താരം. ഇപ്പോഴിതാ തന്റെ ജീവിത വിശേഷങ്ങൾ പങ്കുവെക്കുകയാണ് രേഖ മേനോന് നൽകിയ അഭിമുഖത്തിൽ തന്റെ മമിത.

മമിതാ ബൈജു. Photo. X.com

ജീവിതത്തിൽ വളരെ ചെറിയ കാര്യങ്ങളിൽ സന്തോഷം കണ്ടെത്തുന്ന വ്യക്തിയാണ് താനെന്നു പറയുകയാണ് മമിതാ ബൈജു. പ്രശ്നങ്ങൾ പുറത്തുകാണിക്കാതെ സ്വന്തമായി കൈകാര്യം ചെയ്യാൻ താൻ ശ്രമിക്കാറുണ്ടെന്നും മമിത കൂട്ടിച്ചേർത്തു.

‘സിനിമയ്ക്കപ്പുറമുള്ള എന്നെ നോക്കിക്കഴിഞ്ഞാൽ ഞാൻ വളരെ ചെറിയ ചെറിയ കാര്യങ്ങളിൽ പോലും സന്തോഷം കണ്ടെത്തുന്ന ആളാണ്. അതുപോലെ എന്തെങ്കിലും ഒരു കാര്യത്തിൽ ഞാൻ അത്ര സോർട്ടഡ് അല്ലെങ്കിൽ അതും ഞാൻ അങ്ങനെ പുറത്തുകാണിക്കാറില്ല. ഞാൻ തന്നെ സമയമെടുത്ത് അതെല്ലാം ശരിയാക്കുകയാണ് ചെയ്യാറുള്ളത്. എന്റെ ഫ്രണ്ട്സ് തന്നെ എപ്പോഴും പറയാറുണ്ട് ഞാൻ കരയുന്നത് പോലും കാണാൻ പറ്റില്ല എന്ന്. പക്ഷേ ഞാൻ വളരെ ഇമോഷണൽ ആയിട്ടുള്ള ഒരു വ്യക്തിയാണ്, എന്നാൽ ആളുകളുടെ മുന്നിൽ അങ്ങനെ കാണിക്കാറില്ല,’ നടി പറഞ്ഞു.

വൈകാരിക രംഗങ്ങൾ അഭിനയിക്കുന്ന സമയത്തൊക്കെ ചിലപ്പോൾ ഗ്ലിസറിൻ ഇല്ലാതെ കരഞ്ഞുപോവാറുണ്ടെന്നും പറയുകയാണ് മമിത. ജീവിതത്തിൽ തന്നെ അടുത്തറിയാവുന്ന ആളുകൾക്ക് തന്നിൽ ഉള്ള ചെറിയ മാറ്റങ്ങൾ പോലും പെട്ടെന്ന് മനസ്സിലാക്കാൻ സാധിക്കുമെന്നും പറയുകയാണ് മമിതാ.

‘സിനിമയിലൊക്കെ ചിലപ്പോൾ ഗ്ലിസറിൻ ഇല്ലാതെ ഒക്കെ കരഞ്ഞുപോവാറുണ്ട്. ചില സമയങ്ങളിൽ നമ്മൾ പ്ലാൻ ചെയ്യാതെയൊക്കെ ഡയലോഗ് പറയുന്ന സമയത്ത് നമ്മുടെ കണ്ണ് നിറയും, പിന്നെ അത് നിർത്താനൊക്കെ ഭയങ്കര പാടായിരിക്കും. പക്ഷേ അതും ഒരു രസമാണ്. എന്നെ അടുത്തറിയുന്നവർക്ക് എന്റെ ശബ്ദം കേട്ടാൽ പോലും പെട്ടെന്ന് മനസിലാവും. പ്രത്യേകിച്ച് അമ്മ. അതായത് ചിലപ്പോൾ അമ്മ വിളിക്കുമ്പോൾ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ പോലും അതും ഒട്ടും കാണിക്കാതെ സംസാരിക്കാൻ ശ്രമിച്ചാലും അമ്മ പെട്ടെന്ന് കണ്ടുപിടിക്കും,’ മമിതാ ബൈജു പറഞ്ഞു.

മമിതാ ബൈജു. Photo. X.com

Content Highlight: Mamitha Baiju talks about her emotional side and how she hides her feelings from others

നന്ദന. ടി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more