ചുരുങ്ങിയ സമയം കൊണ്ട് സൗത്ത് ഇന്ത്യയൊട്ടാകെ സെന്‍സേഷനായി മാറിയ താരമാണ് മമിത ബൈജു. ചെറിയ വേഷങ്ങളിലൂടെ കരിയര്‍ ആരംഭിച്ച മമിത ഗിരീഷ് എ.ഡി സംവിധാനം ചെയ്ത പ്രേമലുവിലൂടെയാണ് ശ്രദ്ധ നേടിയത്. പിന്നാലെ പല വമ്പന്‍ സിനിമകളില്‍ മമിത ഭാഗമായി. വിജയ് നായകനായ ബിഗ് ബജറ്റ് ചിത്രം ജന നായകനടക്കം ഈ ലിസ്റ്റിലുണ്ട്.
മമിത നായികയായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് കര. ധനുഷിനെ നായകനാക്കി വിഘ്‌നേശ് രാജ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വ്യത്യസ്തമായ ഗെറ്റപ്പിലാണ് മമിത പ്രത്യക്ഷപ്പെടുന്നത്. സെല്ലി എന്നാണ് മമിതയുടെ കഥാപാത്രത്തിന്റെ പേര്. കഴിഞ്ഞദിവസം നടന്ന പ്രീ റിലീസ് ഇവന്റില്‍ മമിതയുടെ ചെറിയൊരു വീഡിയോയാണ് വൈറലായിരിക്കുന്നത്.
മമിത Photo: Screen grab/ THI Cinemas
പ്രീ റിലീസ് ഇവന്റിന്റെ റെഡ് കാര്‍പ്പറ്റില്‍ തനിക്ക് സംസാരിക്കാന്‍ ഊഴം വന്നപ്പോള്‍ താരം മൈക്കിനടുത്തേക്ക് പോകുന്നുണ്ട്. കുറച്ചുനേരം മൈക്കിന് മുന്നില്‍ നിന്ന മമിത ഇത് എന്ത് ഇവന്റാണ് എന്ന് ചോദിക്കുന്നുണ്ട്. പരിപാടിയുടെ സംഘാടകരിലൊരാള്‍ താരത്തിനോട് പ്രീ റിലീസ് ഇവന്റാണ് എന്ന് പറയുന്നതും വ്യക്തമായി കേള്‍ക്കാനാകും.
‘ഇത് ട്രെയ്‌ലര്‍ ലോഞ്ചാണോ ഓഡിയോ ലോഞ്ചാണോ’ എന്ന് ചോദിക്കുന്നതും മൈക്കിലൂടെ വ്യക്തമായി കേള്‍ക്കാം. ട്രെയ്‌ലര്‍ ലോഞ്ച് ആണെന്ന് ഇവന്റ് കോര്‍ഡിനേറ്റര്‍ വ്യക്തമായി പറഞ്ഞതിന് ശേഷം സദസിനെ അഭിസംബോധന ചെയ്ത് സംസാരിച്ച മമിത പെട്ടെന്ന് തന്നെ തന്റെ പ്രസംഗം അവസാനിപ്പിച്ചു. പല സിനിമാപേജുകളും ഈ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.
മമിത Photo: Screen grab/ THI Cinemas
മൈക്ക് ഓണ്‍ ചെയ്തത് മമിത അറിഞ്ഞിട്ടില്ലെന്ന് തോന്നുന്നു എന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ഇതൊരു വലിയ മിസ്റ്റേക്കാണ് എന്നും കമന്റുകളുണ്ട്. എന്താണ് പരിപാടി എന്ന് അറിയിക്കാതെ മമിതയെ വിളിച്ച പ്രൊഡക്ഷന്‍ ടീമിനെയാണ് പലരും വിമര്‍ശിക്കുന്നത്. കൃത്യമായി അറിയിക്കാത്തത് കാരണം മമിതയെ പലരും കുറ്റപ്പെടുത്തുന്നുണ്ടെന്നും ചിലര്‍ ചൂണ്ടിക്കാണിക്കുന്നു.
പോര്‍ തൊഴിലിന് ശേഷം വിഘ്‌നേശ് രാജ സംവിധാനം ചെയ്യുന്ന ചിത്രമാണ് കര. 1991ല്‍ അമേരിക്ക- ഇറാഖ് യുദ്ധത്തിന്റെ സമയത്ത് രാമനാഥപരുത്ത് നടക്കുന്ന കഥയാണ് ചിത്രത്തിന്റേത്. ധനുഷിനും മമിതക്കും പുറമെ കെ.എസ്. രവികുമാര്‍, ജയറാം, സുരാജ് വെഞ്ഞാറമൂട് തുടങ്ങി വന്‍ താരനിര കരയില്‍ അണിനിരക്കുന്നുണ്ട്. ഏപ്രില്‍ 30ന് ചിത്രം തിയേറ്ററുകളിലെത്തും.
Content Highlight: Mamitha Baiju’s video during Kara promotion viral
സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അംഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ