| Monday, 9th February 2026, 11:41 am

വെറും പൊറോട്ടയല്ല, ഇത് മമിതയുടെ സ്‌പെഷ്യല്‍ പൊറോട്ടാാാഹ്! നാളേ നാളേക്ക് പിന്നാലെ വീണ്ടും ട്രെന്‍ഡായി മമിത

അമര്‍നാഥ് എം.

ചുരുങ്ങിയ കാലം കൊണ്ട് പാന്‍ ഇന്ത്യന്‍ സെന്‍സേഷനായി മാറിയ നടിയാണ് മമിത ബൈജു. ചെറിയ വേഷങ്ങളിലൂടെ മലയാളസിനിമയില്‍ ശ്രദ്ധ നേടിയ മമിത പ്രേമലുവിലൂടെ മലയാളത്തിനപ്പുറത്തും ശ്രദ്ധാകേന്ദ്രമായി മാറി. ജന നായകനടക്കം ഒരുപിടി വമ്പന്‍ സിനിമകളാണ് ഇപ്പോള്‍ മമിതയുടെ ലൈനപ്പിലുള്ളത്. എന്നാല്‍ അടുത്തിടെ താരം ട്രോളന്മാരുടെ ഇരയായി മാറിയിരുന്നു.

ജന നായകന്റെ ഓഡിയോ ലോഞ്ചിനിടെ പാടിയ ‘നാളേ നാളേ എന്‍ട്ര് ഇന്‍ട്രേ ഇഴക്കാതെ’ എന്ന പാട്ട് ട്രോള്‍ മെറ്റീരിയലായി മാറി. ഒരൊറ്റ പാട്ടിലൂടെ നാഷണല്‍ ക്രഷിനെ പല ട്രോള്‍ പേജുകളും ഏറ്റെടുത്തു. ‘നാളേ നാളേ’യുടെ ട്രെന്‍ഡ് മാറും മുമ്പേ അടുത്ത ഐറ്റവുമായി എത്തിയിരിക്കുകയാണ് മമിത ബൈജു. ഇത്തവണ പരസ്യത്തിന്റെ രൂപത്തിലാണെന്ന് മാത്രം.

കൊക്കോ കോളയുടെ പരസ്യത്തില്‍ മമിത ബൈജു Photo: Ishowspee/ Instagram

ആഗോള സോഫ്റ്റ് ഡ്രിങ്ക് ഭീമന്മാരായ കൊക്കോ കോളയുടെ പരസ്യത്തിലെ പുതിയ താരം മമിതയാണ്. ഹോട്ടലില്‍ പൊറോട്ട ഓര്‍ഡര്‍ ചെയ്യുന്ന മമിത ‘പൊറോട്ടാാഹ്’ എന്ന് നീട്ടിപ്പറയുന്നതാണ് പരസ്യത്തില്‍ കാണിക്കുന്നത്. എന്തിനാണ് നീട്ടിപ്പറയുന്നതെന്ന് ചോദിക്കുമ്പോള്‍ കോക്കിനൊപ്പം ചേരുമ്പോള്‍ പൊറോട്ട ‘പൊറോട്ടാാ’ ആയി മാറുമെന്നാണ് മമിത പറയുന്നത്.

മമിതയുടെ ഡയലോഗ് ഡെലിവറി കാരണം ഈ പരസ്യം വളരെ വേഗത്തില്‍ വൈറലായി. തമിഴിലെ പല പേജുകളിലും ഇപ്പോള്‍ ഈ പരസ്യമാണ് ട്രെന്‍ഡായി നില്‍ക്കുന്നത്. ‘നാളേ നാളേ’ പാട്ടില്‍ കിട്ടിയ ട്രോളൊക്കെ മാറിയെന്നും ഈ പരസ്യത്തോടെ വീണ്ടും താരം പലരുടെയും ക്രഷായെന്നുമുള്ള പോസ്റ്റുകളും ശ്രദ്ധ നേടുന്നുണ്ട്.

മമിത ബൈജു Photo: Reddit

മമിതയെ ഈ പരസ്യത്തില്‍ കാണാന്‍ അസിനെപ്പോലെയുണ്ടെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. 2009ല്‍ ഇളയ ദളപതി വിജയ് ആദ്യമായി കൊക്കോ കോളയുടെ പരസ്യത്തില്‍ അഭിനയിച്ചിരുന്നെന്നും ഇപ്പോള്‍ വിജയ്‌യുടെ ചിത്രത്തിലെ പ്രധാന താരമായ മമിതയും കോളയുടെ പരസ്യം ചെയ്യുന്നുണ്ടെന്നും ചിലര്‍ ഓര്‍മപ്പെടുത്തുന്നുണ്ട്.

View this post on Instagram

A post shared by @ishowpeee

തന്നെക്കുറിച്ചുള്ള ട്രോളുകള്‍ കാണാറുണ്ടെന്നും എന്റര്‍ടൈന്മെന്റായിട്ടാണ് താന്‍ അതെല്ലാം എടുക്കുന്നതെന്നും കഴിഞ്ഞദിവസം മമിത ചില ഓണ്‍ലൈന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഓരോദിവസം കഴിയുന്തോറും താരമെന്ന നിലയില്‍ മമിത വളരുകയാണ്. ജന നായകന് ശേഷമുള്ള താരത്തിന്റെ ലൈനപ്പ് സൂചിപ്പിക്കുന്നതും അതുതന്നെയാണ്. സൂര്യ 46, ധനുഷ് നായകനായ കര തുടങ്ങിയ സിനിമകളില്‍ ശക്തമായ വേഷമാണ് മമിത കൈകാര്യം ചെയ്യുന്നത്.

Content Highlight: Mamitha Baiju’s new ad film viral in social media

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more