ഭാഷാതിര്‍ത്തികള്‍ കടന്ന് ആര്‍ട്ടിസ്റ്റുകള്‍ ഇന്‍ഡസ്ട്രിയെ ഞെട്ടിക്കുന്നത് പുതിയ കാഴ്ചയല്ല. തമിഴ് താരങ്ങള്‍ മലയാളത്തിലും തിരിച്ച് മലയാളത്തിലെ താരങ്ങള്‍ തമിഴിലും തങ്ങളുടെ സാന്നിധ്യമുണ്ടായിട്ടുണ്ട്. 1980കളില്‍ ആരംഭിച്ച് ഇപ്പോഴും ആ ട്രെന്‍ഡ് തുടര്‍ന്നുകൊണ്ടേയിരിക്കുകയാണ്. ശ്രീവിദ്യ, ജയഭാരതി തുടങ്ങിയ നടിമാരായിരുന്നു ഇത്തരമൊരു രീതി ആരംഭിച്ചത്.
ഇതില്‍ പലരും സൗത്ത് ഇന്ത്യയിലെ ടോപ്പില്‍ തിളങ്ങുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴും തമിഴില്‍ തിളങ്ങുന്നത് മലയാളത്തില്‍ നിന്നുള്ള നടിമാരാണ്. മമിത ബൈജു, അനശ്വര രാജന്‍, അനിഷ്മ അനില്‍കുമാര്‍ എന്നിവരാണ് ഇപ്പോള്‍ തമിഴിലെ സെന്‍സേഷനായി നില്‍ക്കുന്നത്. ഇന്‍ഡസ്ട്രിയുടെ മുന്‍നിരയില്‍ തിളങ്ങുന്ന മൂന്നുപേരുടെയും അരങ്ങേറ്റം മലയാളത്തിലൂടെയായിരുന്നു.
പ്രേമലുവിലൂടെ സൗത്ത് ഇന്ത്യന്‍ സിനിമയിലെ സെന്‍സേഷനായി മാറിയ മമിത ഇപ്പോള്‍ തമിഴിലെ ബിഗ് ബജറ്റ് സിനിമകളിലെ അവിഭാജ്യ ഘടകമാണ്. കഴിഞ്ഞവര്‍ഷം റിലീസായ ഡ്യൂഡിലൂടെ മമിതയുടെ സ്റ്റാര്‍ഡം ഉയരുകയും ചെയ്തു. വിജയ് നായകനായ ജന നായകന്‍, സൂര്യയുടെ വിശ്വനാഥന്‍ ആന്‍ഡ് സണ്‍സ്, ധനുഷ് നായകനാകുന്ന കര തുടങ്ങി വമ്പന്‍ സിനിമകളാണ് മമിതയുടെ ലൈനപ്പിലുള്ളത്.
ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായ വിത്ത് ലവിലൂടെ അനശ്വരയും തമിഴ് സിനിമാപ്രേമികളുടെ ഇഷ്ടം സ്വന്തമാക്കിയിരിക്കുകയാണ്. അനിഷ്മയാകട്ടെ സിറൈ എന്ന ചിത്രത്തിലൂടെ പലരുടെയും മനസില്‍ സ്ഥാനം പിടിച്ചു. റിലീസിനൊരുങ്ങുന്ന യൂത്തിലും പ്രധാന ആകര്‍ഷണം അനിഷ്മ തന്നെയാണ്. മൂന്ന് പേരും തമിഴില്‍ ഇനിയും ഒരുപാട് തിളങ്ങുമെന്നാണ് പലരും കണക്കുകൂട്ടുന്നത്.
തമിഴില്‍ ഒരുകാലത്ത് നിറഞ്ഞുനിന്ന മൂന്ന് നടിമാരുമായാണ് ഇവരെ പലരും താരതമ്യം ചെയ്യുന്നത്. അസിന്‍, നയന്‍താര, മീര ജാസ്മിന്‍ എന്നിവര്‍ 2005 മുതല്‍ തമിഴില്‍ നിറഞ്ഞുനില്‍ക്കുകയായിരുന്നു. അസിന്‍ തമിഴും തെലുങ്കും കടന്ന് ബോളിവുഡില്‍ വരെ തിളങ്ങിയ ശേഷം സിനിമയില്‍ നിന്ന് ഇടവേളയെടുത്തു. നയന്‍താരയാകട്ടെ ഇന്നും താരറാണിയായി നിറഞ്ഞുനില്‍ക്കുകയാണ്. മീര ജാസ്മിനും മികച്ച സിനിമകള്‍ തെരഞ്ഞെടുക്കുന്നുണ്ട്.
തമിഴില്‍ സിനിമകള്‍ ചെയ്ത പല നടിമാരുമുണ്ടെങ്കിലും അവിടെ വലിയൊരു ഫാന്‍ ബേസ് നേടുന്നവര്‍ കുറവാണ്. അസിനും നയന്‍താരയുമെല്ലാം നിറഞ്ഞുനിന്നതും ഇപ്പോള്‍ മമിതയും അനശ്വരയുമെല്ലാം ബാക്ക് ടു ബാക്ക് ഹിറ്റുകളൊരുക്കുന്നതുമെല്ലാം സിനിമാപ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയായിരിക്കുകയാണ്. ഭാഷയുടെ അതിര്‍വരമ്പുകള്‍ ഇത്തരത്തില്‍ ഇല്ലാതാകുന്നത് നല്ലതാണെന്നും പലരും അഭിപ്രായപ്പെടുന്നു.
Content Highlight: Mamitha Baiju Anaswara Rajan Anishma shining in Tamil cinema now
സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അംഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ