| Sunday, 11th February 2024, 8:23 am

പ്രഭുദേവയല്ല, അദ്ദേഹത്തിന്റെ അസിസ്റ്റന്റ് ആവാനാണ് ഇഷ്ട്ടം: മമിത ബൈജു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തനിക്ക് ഡാൻസ് കൊറിയോഗ്രാഫി ഇഷ്ടമാണെന്ന് നടി മമിത ബൈജു. ഡാൻസ് തനിക്ക് നല്ല ഇഷ്ടമാണെന്നും പണ്ട് താൻ പഠനത്തിന്റെ കൂടെ കൊറിയോഗ്രാഫി കൊണ്ട് പോകണമെന്ന് കരുതിയിരുന്നെന്നും മമിത പറഞ്ഞു. സിനിമയിലെ സൈഡ് ഡാൻസേഴ്‌സിന്റെ കൂടെ കളിച്ചിട്ട് കൊറിയോഗ്രഫിയിലേക്ക് പോകണമെന്ന് ചിന്തിച്ചിരുന്നെന്നും മമിത പറയുന്നുണ്ട്. റെഡ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘എനിക്ക് കൊറിയോഗ്രാഫി ചെയ്യാൻ നല്ല ഇഷ്ടമാണ്. ഡാൻസ് ഭയങ്കര ഇഷ്ടമാണ്. ഞാൻ പണ്ട് ഇങ്ങനെ ഓർത്തിട്ടുണ്ട്, ആളുകൾ ഞാൻ പറയുന്നത് എത്ര കളിയാക്കും എന്ന് എനിക്കറിയില്ല. പണ്ട് എനിക്ക് സിനിമ നല്ല ഇഷ്ടായത് കൊണ്ട്, ഡാൻസ് അറിയാവുന്ന പരിപാടിയാണ്. പഠിച്ചു പോകാം, സൈഡിലൂടെ കൊറിയോഗ്രാഫി ചെയ്ത് പോകാം.

സൈഡ് ഡാൻസേഴ്‌സിന്റെ കൂടെ കളിച്ചിട്ട് അങ്ങനെ കുറെ കൊറിയോഗ്രഫറായി വന്നിട്ടുള്ള ആളുകളൊക്കെ എനിക്കറിയാം. അങ്ങനെ സിനിമയിൽ എത്തണമെന്നുണ്ടായിരുന്നു, ആക്ട് ചെയ്യാൻ അല്ല. കൊറിയോഗ്രാഫർ ആയിട്ട് നോക്കാം എന്ന് എനിക്ക് ആഗ്രഹമുണ്ട്,’ മമിത പറഞ്ഞു. പ്രഭുദേവയാവനാണോ എന്ന ചോദ്യത്തിന് പ്രഭുദേവയുടെ അസിസ്റ്റന്റ് എന്നായിരുന്നു മമിതയുടെ തമാശ രൂപേണയുള്ള മറുപടി.

സൂപ്പർ ശരണ്യയിലെ ഡാൻസ് ആരാണ് കൊറിയോഗ്രാഫി ചെയ്‌തന്നും അഭിമുഖത്തിൽ ചോദിച്ചിരുന്നു. അത് തങ്ങൾ എല്ലാവരും കൂടെ ആയിരുന്നെന്നായിരുന്നു മമിതയുടെ മറുപടി. ‘അത് ഞങ്ങളെല്ലാവരും കൂടെ ചെയ്തതാണ്. പ്രത്യേകിച്ച് ഞാനും റോസ്നയുമാണ്. ഞങ്ങൾ രണ്ടുപേരും കൂടിയാണ് കൂടുതലും ചെയ്തത്. അത് തലേദിവസം ഗിരീഷേട്ടൻ വിളിച്ചിട്ട് ‘നാളെ ഒരു ഓണപരിപാടി ഉണ്ട്. നിങ്ങൾ ഒരു ഡാൻസ് പരിപാടി ചെയ്യണം, പാട്ട് ഇതാണ്’ എന്ന് പറഞ്ഞ് അയച്ചു തന്നു.

ഷൂട്ട് എല്ലാം കഴിഞ്ഞിട്ട് ഞങ്ങൾ റൂമിൽ ഇരിക്കുകയാണ്. എന്ത് ചെയ്യണം എന്ന് ആലോചിച്ചപ്പോൾ പഠിക്കാൻ ഒന്നും കിട്ടുന്നില്ല. ഒന്നാമത് മടുത്തു. ഞാൻ അന്ന് കുറെ റീലിസ് കണ്ടു, അതിന്റെയൊക്കെ സ്റ്റെപ്പ് സിങ്ക് ചെയ്ത് പോയതാ,’ മമിത പറഞ്ഞു.

Content Highlight: Mamitha baiju about her dream

Latest Stories

We use cookies to give you the best possible experience. Learn more