| Wednesday, 18th February 2026, 10:22 pm

നിവിന്‍ ചേട്ടന്‍ എനിക്ക് ഒരു മെന്ററിനെ പോലെ, ഉപദേശത്തിനായി ഞാന്‍ സമീപിക്കും: മമിത ബൈജു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സര്‍വോപരി പാലക്കാരന്‍ എന്ന സിനിമയിലൂടെ കരിയര്‍ തുടങ്ങുകയും സൂപ്പര്‍ ശരണ്യയെന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയാവുകയും ചെയ്ത നടിയാണ് മമിത ബൈജു. എന്നാല്‍ 2024ല്‍ പുറത്തിറങ്ങിയ പ്രേമലു എന്ന സിനിമയിലൂടെയാണ് മമിതയുടെ തലവര മാറിയത്.

തമിഴ് സിനിമകളില്‍ സജീവമാകുന്ന താരം സൗത്ത് ഇന്ത്യയൊട്ടാകെ തരംഗമാകുകയാണ്. കീര്‍ത്തിശ്വരന്റെ സംവിധാനത്തില്‍ എത്തിയ ഡ്യൂഡാണ് മമിതയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. വരാനിരിക്കുന്ന വിജയ് ചിത്രം ജന നായകനില്‍ മമിതയും പ്രധാനവേഷത്തിലെത്തുന്നുണ്ട്. സൂര്യയുടെ നായികയായി സൂര്യ 46. അങ്ങനെ കൈ നിറയെ ചിത്രങ്ങളാണ് താരത്തിന്.

Photo: മമിത ബൈജു/ Facebook.com

മലയാളത്തില്‍ ബത്‌ലഹേം കുടംബ യൂണിറ്റാണ് മമിതയുടേതായി വരാനിരിക്കുന്ന ചിത്രം. നിവിന്‍ പോളിയാണ് സിനിമയില്‍ നായകന്‍. ധനുഷിനൊപ്പവും നടി ഒരു പ്രൊജക്ട് കമ്മിറ്റ് ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ജെ.എഫ്.ഡബ്ല്യ അവാര്‍ഡ്‌സില്‍ മമിത നിവിന്‍ പോളിയെ കുറിച്ചും ധനുഷിനെ കുറിച്ചും പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.

‘നിവിന്‍ ചേട്ടന്റെ കൂടെ ഞാന്‍ മുമ്പും വര്‍ക്ക് ചെയ്തിട്ടുണ്ട്. നല്ല ചില്ലായിട്ടുള്ള വ്യക്തിയാണ് അദ്ദേഹം. എനിക്ക് നിവിന്‍ ചേട്ടനോട് എന്ത് കാര്യങ്ങളും ഷെയര്‍ ചെയ്യാന്‍ പറ്റും. ഞങ്ങള്‍ സിനിമയെ പറ്റി സംസാരിക്കും, സുഹൃത്തുക്കള പറ്റി പറയും, ജീവിതത്തിലെ ഒരോ പ്രശ്ങ്ങളെ കുറിച്ചൊക്കെ സംസാരിക്കും. എനിക്ക് എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ ഉപദേശത്തിനായി ഞാന്‍ നിവിന്‍ ചേട്ടനെ സമീപിക്കും. അദ്ദേഹം എനിക്ക് കൂടുതലും മെന്ററിനെ പോലെയാണ്,’ മമിത ബൈജു പറഞ്ഞു.

ഷോട്ട് എടുക്കുമ്പോള്‍ താന്‍ അങ്ങനെ ഔട്ട് ഓഫ് മൈന്‍ഡ് ആകാറില്ലെന്നും എന്നാല്‍ ധനുഷിന്റെ കൂടെ ഒരു സീന്‍ ചെയ്യുമ്പോള്‍ താന്‍ ഡയലോഗൊക്കെ മറന്ന് പോയെന്നും മമിത ബൈജു പറഞ്ഞു. അഭിനയത്തെ പറ്റി ഒരുപാട് കാര്യങ്ങള്‍ ധനുഷിന് അറിയാമെന്നും നടി കൂട്ടിച്ചേര്‍ത്തു.

പ്രേമലുവിന് ശേഷം തമിഴ് സിനിമകളില്‍ സജീവമായ മമിതയുടെ വരാനിരിക്കുന്ന മലയാള ചിത്രത്തെ കുറിച്ച് വലിയ പ്രതീക്ഷകളാണ് ആരാധകര്‍ക്ക്. ഗിരീഷ് എ.ഡി സംവിധാനം ചെയ്യുന്ന ബത്‌ലഹേം കുടുംബ യൂണിറ്റ് ഫാമിലി ഫീല്‍ഗുഡ് ഴോണറിലാണ് ഒരുങ്ങുന്നത്.

Content Highlight:  Mamita Baiju talks about Nivin Pauly and Dhanush

Latest Stories

We use cookies to give you the best possible experience. Learn more