| Thursday, 16th October 2025, 8:09 am

'ലോക'യുടെ വിജയം എന്റെ വിജയം പോലെ; സിനിമ കണ്ട് കല്യാണിക്ക് മെസേജ് അയച്ചിരുന്നു: മമിത ബൈജു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ലോകയുടെ വിജയം തനിക്കൊരു പേഴ്‌സണല്‍ വിന്‍ പോലെ തോന്നിയെന്ന് നടി മമിത ബൈജു. സിനിമ കണ്ട് താന്‍ കല്യാണിക്ക് മെസേജ് അയച്ചിരുന്നുവെന്നും മമിത പറഞ്ഞു.

തന്റെ ഏറ്റവും പുതിയ സിനിമയായ ഡ്യൂഡിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തില്‍ ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു നടി. ലോക താന്‍ ആദ്യ ദിവസം ആദ്യ ഷോയ്ക്ക് തന്നെ പോയി കണ്ടിരുന്നുവെന്നും സിനിമയുടെ ടൈറ്റില്‍ എഴുതി കാണിക്കുന്നിടത്ത് തന്നെ സിനിമ തനിക്ക് വര്‍ക്കായെന്നും മമിത പറയുന്നു.

‘ സിനിമ കണ്ട് കഴിഞ്ഞപ്പോള്‍ വല്ലാത്തൊരു സംതൃപ്തി തോന്നി. നല്ല സന്തോഷമൊക്കെ തോന്നി. വേഫറര്‍ പോലെയൊരു പ്രൊഡക്ഷന്‍ ഇതിനെ ബാക്ക് ചെയ്ത് ഇത്രയും സപ്പോര്‍ട്ട് ചെയ്ത് സിനിമയെ വേറൊരു ലെവലില്‍ എത്തിച്ചു. സിനിമയുടെ അണിയറയില്‍ പ്രവര്‍ത്തിച്ച എല്ലാവരും തന്നെ കഷ്ടപ്പെട്ട്, ഇത്ര മനോഹരമായിട്ടൊരു സിനിമ ഇറക്കുമ്പോള്‍ വളരെ സന്തോഷം തോന്നുന്നുണ്ട്,’ മമിത പറയുന്നു.

ലോക കണ്ട ദിവസം താനും തന്റെ സുഹൃത്തുക്കളും സിനിമയെ പറ്റി തന്നെ ഡിസ്‌കഷന്‍ ചെയ്തുവെന്നും താന്‍ രണ്ടാമതും ലോക കണ്ടിരുന്നുവെന്നും മമിത പറഞ്ഞു.

കല്യാണി പ്രിയദര്‍ശന്‍ പ്രധാനവേഷത്തിലെത്തി ഡൊമിനിക്ക് അരുണ്‍ ഒരുക്കിയ ലോക ചാപ്റ്റര്‍ വണ്‍ ചന്ദ്ര പല റെക്കോര്‍ഡുകളും തകര്‍ത്തിരുന്നു. 300 കോടി സ്വന്തമാക്കുന്ന ആദ്യ മലയാള ചിത്രമായും ലോക മാറിയിരുന്നു.

അതേ സമയം മമിതയും പ്രദീപ് രംഗനാഥനും പ്രധാനവേഷത്തിലെത്തുന്ന ഡ്യൂഡ് ദീപാവലി റിലീസായാണ് തിയേറ്ററുകളില്‍ എത്തുന്നത്. കീര്‍ത്തീശ്വരനാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്.

Content highlight: Mamita Baiju said that the lokah Movie  victory felt like my personal victory

We use cookies to give you the best possible experience. Learn more