| Saturday, 26th July 2025, 4:41 pm

എല്ലാമുള്ളൊരു വീട്ടിലാണ് ജീവിക്കുന്നത്, അതുംപറഞ്ഞ് കൊട്ടിഘോഷിച്ച് നടക്കില്ല: മല്ലിക സുകുമാരൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

1974ൽ പുറത്തിറങ്ങിയ ഉത്തരായനം എന്ന സിനിമയിലൂടെ സിനിമാരംഗത്തേക്ക് കടന്നുവന്ന നടിയാണ് മല്ലിക സുകുമാരൻ. മല്ലികയുടെ മക്കളാണ് പൃഥ്വിരാജും ഇന്ദ്രജിത്തും. അന്തരിച്ച നടൻ സുകുമാരന്റെ പങ്കാളിയും കൂടിയാണ് അവർ. അമ്മക്കിളിക്കൂട്, ഛോട്ടാ മുംബൈ, തിരക്കഥ, കലണ്ടർ, ഇവർ വിവാഹിതരായാൽ എന്നിവയാണ് നടിയുടെ മറ്റ് പ്രധാനപ്പെട്ട ചിത്രങ്ങൾ.

ഓരോരുത്തർക്കും സ്വയം തിളങ്ങാനുള്ള പ്ലാറ്റ്‌ഫോം കണ്ടെത്തണമെന്നും മോശം ഭാഷയിലുള്ള വർത്തമാനങ്ങളൊന്നും തനിക്ക് പറ്റില്ലെന്നും മല്ലിക പറയുന്നു. കാര്യങ്ങൾ വ്യക്തമായി ചോദിക്കണമെന്നും മല്ലിക പറഞ്ഞു.

‘കാര്യങ്ങൾ വ്യക്തമായി അന്തസായി ചോദിക്കുകയാണെങ്കിൽ ഞാനതിന് മറുപടി പറയുന്ന ആളാണ്. അത് രാഷ്ട്രീയത്തിലാണെങ്കിലും സിനിമയിൽ ആണെങ്കിലും എന്റെതായ ശൈലിയിൽ ആരെയും വേദനിപ്പിക്കാതെ മറുപടി പറയണമെന്ന് വിചാരിക്കുന്ന ആളാണ്’ മല്ലിക പറയുന്നു.

താനൊരു സ്ത്രീയാണെന്നും താനുപയോഗിക്കേണ്ട ഭാഷക്ക് പരിമിതികളൊക്കെ ഉണ്ടെന്നും മല്ലിക പറഞ്ഞു.

‘അതെല്ലാം മറന്നിട്ട് എത്ര വലിയ ആളാണെന്ന് പറഞ്ഞാലും നമ്മുടെ വായിൽ നിന്നും വീഴുന്ന ഓരോ വാക്കിലും നമ്മുടെ ഐഡന്റിറ്റിയാണ് പോകുന്നത്’ മല്ലിക കൂട്ടിച്ചേർത്തു.

താനൊരു സാധാരണക്കാരിയാണെന്നും തനിക്ക് അതിമോഹങ്ങളൊന്നും ഇല്ലെന്നും അവർ പറഞ്ഞു. കുറ്റങ്ങളും കുറവുകളും പറയുന്നവരും ട്രോളുകളുണ്ടാക്കുന്നവരും സ്വന്തം കുടുംബത്തെക്കുറിച്ച് ചിന്തിക്കണമെന്നും മല്ലിക കൂട്ടിച്ചേർത്തു.

‘എല്ലാമുള്ളൊരു വീട്ടിലാണ് ഞാൻ ജീവിക്കുന്നത്. അത് പറഞ്ഞ് കൊട്ടിഘോഷിച്ച് നടക്കില്ല. ചീത്തകൾ വിളിക്കുന്നവർ അവരവരുടെ കുടുംബത്തെക്കുറിച്ച് ചിന്തിക്കുക’ അവർ പറയുന്നു.

സുകുമാരൻ എസ്.എഫ്. ഐലുണ്ടായിരുന്ന ആളായിരുന്നെന്നും തന്റെ മക്കൾക്കും തനിക്കും വ്യക്തമായ രാഷ്ട്രീയം ഉണ്ടെന്നും മല്ലിക പറഞ്ഞു.

ഒരിക്കലൊരു തെറ്റ് പറ്റിയപ്പോൾ അച്ഛൻ തന്റെ കൂടെ നിന്നെന്നും നടി കൂട്ടിച്ചേർത്തു.

എന്റെ അച്ഛന് അറിയാമായിരുന്നു എനിക്ക് പൊരുത്തപ്പെട്ട് പോകാൻ പറ്റില്ലെന്ന്. കാരണം അച്ഛൻ അന്വേഷിക്കുമല്ലോ. അച്ഛൻ എന്റെ അടുത്ത് പറഞ്ഞു ‘ഒന്നും പറയാൻ നിക്കണ്ട. പക്ഷെ എനിക്ക് അറിയാമല്ലോ നിനക്ക് പൊരുത്തപ്പെട്ട് പോകാൻ ബുദ്ധിമുട്ടായിരിക്കും. നിന്നെ വളർത്തിയത് ഞാൻ അല്ലേ. ശരിയാണ് ഒരുപ്രായത്തിൽ എടുത്തുചാട്ടം ഉണ്ടാകും,’ എന്ന്. അങ്ങനെ ഒപ്പം നിന്നവരാണ് എന്റെ മാതാപിതാക്കൾ,’ മല്ലിക സുകുമാരൻ പറയുന്നു.

Content Highlight: Mallika Sukumaran says we have everything. But we won’t tell to public

We use cookies to give you the best possible experience. Learn more