| Tuesday, 10th September 2013, 4:50 pm

മല്ലിക ഷെരാവത് ചാനല്‍ അവതാരകയാകുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ബോളിവുഡ് താരം മല്ലിക ഷെരാവതിനെ ഇനി ചാനല്‍ അവതാരകയായി കാണാം. റിയാലിറ്റി ഷോ അവതാരകയായാണ് മല്ലിക ഷെരാവത് എത്തുന്നത്. ബാച്ചിലറേറ്റ് ഇന്ത്യ- മേരെ ഖയാലോം കി മല്ലിക എന്നാണ് റിയാലിറ്റി ഷോയുടെ പേര്.

ഇപ്പോഴിതാ കേള്‍ക്കുന്നു മല്ലിക സീരിയലില്‍ അഭിനയിക്കാനും സന്നദ്ധത അറിയിച്ചെന്ന്. നല്ല വേഷങ്ങള്‍ ലഭിക്കുകയാണെങ്കില്‍ സീരിയലില്‍ അഭിനയിക്കാന്‍ തയ്യാറാണെന്നാണ് മല്ലിക അറിയിച്ചിരിക്കുന്നത്.[]

ലൈഫ് ഓകെയിലാണ് മല്ലികയുടെ റിയാലിറ്റി ഷോ എത്തുന്നത്. തന്റെ പങ്കാളിയെ മല്ലിക കണ്ടെത്തുന്നതാണ് റിയാലിറ്റി ഷോയുടെ ഉള്ളടക്കം. ഒക്ടോബര്‍ 7 മുതല്‍ പരിപാടി സംപ്രേഷണം ചെയ്ത് തുടങ്ങും.

സിനിമയില്‍ തനിക്ക് കൂടുതലായൊന്നും ഇനി ചെയ്യാനില്ലെന്നാണ് മല്ലിക പറയുന്നത്. അതിനാലാണത്രേ  സീരിയലില്‍ ഒരുകൈ നോക്കാമെന്ന് താരം കരുതുന്നത്. എന്നാല്‍ സിനിമയില്‍ അവസരം കുറഞ്ഞതാണ് മല്ലികയുടെ തീരുമാനത്തിന് പിന്നിലെന്നാണ് പാപ്പരാസികള്‍ പറയുന്നത്.

സീരിയലില്‍ മാത്രമല്ല, നാടകത്തില്‍ അഭിനയിക്കാനും നടിക്ക് താത്പര്യമുണ്ടത്രേ.

Latest Stories

We use cookies to give you the best possible experience. Learn more