| Friday, 22nd January 2016, 2:21 pm

മൃണാളിനി സാരാഭായുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തിയില്ല: മോദിയെ വിര്‍ശിച്ച് മല്ലികാ സാരാഭായ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പ്രശസ്ത നര്‍ത്തകി മൃണാളിനി സാരാഭായുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്താന്‍ തയ്യാറാകാത്ത പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിലപാടിനെ വിമര്‍ശിച്ച് അവരുടെ മകളും നര്‍ത്തകിയുമായ മല്ലികാ സാരാഭായ് രംഗത്തെത്തി.

തന്റെ ഫേസ് ബുക്ക് പേജിലാണ് നരേന്ദ്രമോദിയെ വിമര്‍ശിച്ചുകൊണ്ട് മല്ലികാ സാരാഭായ് കുറിപ്പെഴുതിയത്.

പ്രധാനമന്ത്രിക്ക്, നിങ്ങള്‍ എന്റെ രാഷ്ട്രീയത്തെ വെറുക്കുന്നു, ഞാന്‍ നിങ്ങളുടേയും

എന്നാല്‍ കഴിഞ്ഞ അറുപത് വര്‍ഷങ്ങളായി മൃണാളിനി സാരാഭായ് ഈ രാജ്യത്തിനായി ചെയ്ത കാര്യങ്ങളും ഇതുമായി എന്തെങ്കിലും ബന്ധവുമുണ്ടെന്ന് ഞാന്‍ കരുതുന്നില്ല.

ലോകത്തിന് മുന്‍പില്‍ നമ്മുടെ ഭാരതത്തിന്റെ സംസ്‌ക്കാരത്തെ ഉയര്‍ത്തിപ്പിടിച്ച വ്യക്തിയായിരുന്നു മൃണാളിനി സാരാഭായ്. എന്നാല്‍ അവരുടെ മരണവുമായി ബന്ധപ്പെട്ട് നിങ്ങളില്‍ നിന്നും ഒരുവാക്ക്‌പോലും പുറത്തുവന്നില്ല.

അത് നിങ്ങളുടെ മനോഭാവത്തെയാണ് കാണിക്കുന്നത്. നിങ്ങള്‍ എത്രത്തോളം എന്നെ വെറുക്കുന്നു എന്നതല്ല, മറിച്ച് ഒരു പ്രധാനമന്ത്രിയെന്ന നിലയ്ക്ക് അവരുടെ സംഭാവനയെ തിരിച്ചറിയേണ്ടത് നിങ്ങളുടെ കടമയായിരുന്നു. എന്നാല്‍ നിങ്ങള്‍ അത് ചെയ്തില്ല. നിങ്ങളെ കുറിച്ചോര്‍ത്ത് ലജ്ഞ തോന്നുന്നു.- എന്നായിരുന്നു മല്ലിക സാരാഭായ് കുറിച്ചത്.

Latest Stories

We use cookies to give you the best possible experience. Learn more