| Tuesday, 11th March 2025, 8:01 am

ഹിന്ദുക്കള്‍ക്ക് മാത്രമായി 'മല്‍ഹാര്‍' മട്ടണ്‍ ഷോപ്പ് തുടങ്ങും; നിതേഷ് റാണെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ഹിന്ദുക്കള്‍ക്ക് മാത്രമായി മല്‍ഹാര്‍ സര്‍ട്ടിഫിക്കറ്റുള്ള മട്ടന്‍ ഷോപ്പ് സംരഭം ആരംഭിക്കുമെന്ന് നിതേഷ് റാണെ. തിങ്കാളാഴ്ച മുതല്‍ സംസ്ഥാനത്തുടനീളം എല്ലാ മട്ടണ്‍ ഷോപ്പുകളും മല്‍ഹാര്‍ സംരഭത്തിന് കീഴിലാക്കുമെന്നുമാണ് പ്രഖ്യാപനം.

മട്ടണ്‍ ഷോപ്പുകള്‍ നടത്താനുള്ള അനുമതി ഹിന്ദുക്കള്‍ക്ക് മാത്രമായിരിക്കുമെന്നും മല്‍ഹാര്‍ സര്‍ട്ടിഫിക്കേഷന്‍ ഡോട് കോം എന്ന പേരിലായിരിക്കും പ്ലാറ്റ്‌ഫോം സൃഷ്ടിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

മല്‍ഹാര്‍ ഔട്ട്‌ലെറ്റുകള്‍ 100 ശതമാനവും ഹിന്ദുക്കള്‍ നടത്തണമെന്നും ഹിന്ദു സമൂഹത്തിനായുള്ള സുപ്രധാന ചുവടുവെയ്പ്പാണിതെന്നും നിതേഷ് റാണെ പറഞ്ഞു.

‘ഹിന്ദു സമൂഹത്തിനായി ഒരു സുപ്രധാന ചുവടുവെപ്പാണ് ഞങ്ങള്‍ നടത്തിയിരിക്കുന്നത്. ഹിന്ദു സമൂഹത്തിന് വേണ്ടിയാണിത്. ഇതിലൂടെ മട്ടണ്‍ വില്‍ക്കുന്ന കടകളില്‍ പ്രവേശനം ലഭിക്കും,’ നിതേഷ് റാണെ പറഞ്ഞു.

നിലവിലുള്ള ഹലാല്‍ സര്‍ട്ടിഫിക്കേഷന്‍ പാലിച്ച് കൊണ്ടുള്ള കടകളില്‍ മാസം വില്‍ക്കുന്നതിനും പിന്തുണയുണ്ടെന്നും നിതേഷ് റാണെ പറഞ്ഞു. അതേസമയം ഹലാല്‍ വിരുദ്ധമായ ജട്ക മാംസമാണ് ഹിന്ദുക്കള്‍ വില്‍ക്കുകയെന്നും മല്‍ഹാര്‍ സര്‍ട്ടിഫിക്കറ്റില്ലാത്ത കടകളില്‍ നിന്ന് മട്ടണ്‍ വാങ്ങരുതെന്നും മഹാരാഷാട്ര ഫിഷറീസ് മന്ത്രി പറഞ്ഞു.

മല്‍ഹാര്‍ സര്‍ട്ടിഫിക്കേഷന്‍ പ്രയോജനപ്പെടുത്തണം. മല്‍ഹാര്‍ സര്‍ട്ടിഫിക്കേഷന്‍ ഇല്ലാതെ ഹിന്ദുക്കള്‍ മട്ടണ്‍ വാങ്ങരുത്. ജയ്ശ്രീ റാം ഫിഷറീസ് മന്ത്രി പറഞ്ഞു.

അതേസമയം മല്‍ഹാര്‍ സര്‍ട്ടിഫിക്കറ്റെന്നത് ഹിന്ദു മത പാരമ്പര്യങ്ങള്‍ക്കനുസൃതമായി ബലിയര്‍പ്പിക്കലാണെന്നും ഹിന്ദു ഖാതിക് കമ്മ്യൂണിറ്റി വില്‍പ്പനക്കാര്‍ക്ക് മാത്രം അവകാശപ്പെട്ടതാണെന്നും വൈബ്‌സൈറ്റില്‍ പരാമര്‍ശിക്കുന്നുണ്ട്.

Content Highlight: ‘Malhar’ mutton shop to be opened exclusively for Hindus: Maharashtra Chief Minister

We use cookies to give you the best possible experience. Learn more