വിവാദ ഇസ്‌ലാമിക പ്രഭാഷകന്‍ സാകിര്‍ നായ്കിനെ ഇന്ത്യയിലേക്ക് തിരിച്ചയക്കണമെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി മഹാതിര്‍ മൊഹമ്മദ്.
ഈ മാസം റഷ്യയില്‍ വച്ച് നടന്ന സാമ്പത്തിക ഫോറത്തില്‍ മോദിയെ താന്‍ നേരില്‍ കണ്ടു. അന്നും സാകിര്‍ നായികിനെ ഇന്ത്യക്ക് വിട്ടുതരണമെന്ന് ഔദ്യോഗികമായി ആവശ്യപ്പെട്ടില്ലെന്നും മഹാതിര്‍ മൊഹമ്മദ് പറഞ്ഞതായി മലായ് മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഒരു രാജ്യത്തിനും അദ്ദേഹത്തെ വേണ്ട. ഞാന്‍ മോദിയെ കണ്ടിരുന്നു. അദ്ദേഹം എന്നോട് സാകിര്‍ നായികിനെ കുറിച്ച് ചോദിച്ചില്ല- ബി.എഫ്.എം മലേഷ്യ റേഡിയോ സ്‌റ്റേഷനില്‍ വച്ച് മഹാതിര്‍ പറഞ്ഞു.സാകിര്‍ നായികിനെ അയക്കാനുള്ള സ്ഥലം അന്വേഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
മലേഷ്യയില്‍ പൊതുപ്രഭാഷണം നടത്താന്‍ സാകിര്‍ നായികിനെ ഇനി അനുവദിക്കില്ലെന്നും മഹാതിര്‍ മൊഹമ്മദ് വ്യക്തമാക്കി. മലേഷ്യയിലുള്ള ചൈനക്കാരെ ചൈനയിലേക്ക് തിരിച്ചയക്കണമെന്ന് സാകിര്‍ നായിക് പ്രസംഗിച്ചത് വിവാദമായിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
സാകിര്‍ നായിക് ഈ രാജ്യത്തെ പൗരനല്ല. അദ്ദേഹത്തിന് സ്ഥിര താമസത്തിനുള്ള അവകാശമാണ് കഴിഞ്ഞ സര്‍ക്കാര്‍ അനുവദിച്ചത്. ആ അനുവാദം ഈ രാജ്യത്തെ നിയമത്തെ കുറിച്ചും രാഷ്ട്രീയത്തെ കുറിച്ചും പറയാനുള്ള അനുവാദമല്ല. അദ്ദേഹം ആ നിയമം തെറ്റിച്ചിരുന്നു. അദ്ദേഹത്തിന് ഇപ്പോള്‍ സംസാരിക്കാനുള്ള അവകാശമില്ല. അദ്ദേഹത്തെ മാറ്റാനുള്ള സ്ഥലം നോക്കുകയാണ് ഞങ്ങള്‍. പക്ഷെ ആര്‍ക്കും അദ്ദേഹത്തിനെ ആവശ്യമില്ലെന്നും മഹാതിര്‍ മുഹമ്മദ് പറഞ്ഞു.