| Friday, 24th December 2021, 7:20 pm

എന്താണ് ഈ രണ്ട് മിനിറ്റില്‍ കണ്ടത്, ശ്വാസം മുട്ടിക്കുന്ന മലയന്‍കുഞ്ഞ് ട്രെയ്‌ലര്‍; എ.ആര്‍. റഹ്മാന്റെയും ഫഹദിന്റെയും മാജിക്, കൂടെ മഹേഷ് നാരായണന്റെയും

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: 30 വര്‍ഷങ്ങള്‍ക്ക് ശേഷം മലയാളത്തിലേക്ക് എ.ആര്‍. റഹ്മാന്‍ വീണ്ടുമെത്തുന്ന മലയന്‍കുഞ്ഞ് എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ഭാവന സ്റ്റുഡിയോസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് പുറത്തുവിട്ടത്.

.ഒരു സര്‍വൈവല്‍ ത്രില്ലറായി ഒരുങ്ങുന്ന ചിത്രമാണ് മലയന്‍കുഞ്ഞെന്നാണ് ട്രെയ്‌ലര്‍ തരുന്ന സൂചന. ടേക്ക് ഓഫ്’, ‘സി യു സൂണ്‍’, ‘മാലിക്’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മഹേഷും ഫഹദും വീണ്ടും ഒന്നിക്കുന്ന മലയന്‍കുഞ്ഞ് സംവിധാനം ചെയ്യുന്നത് നവാഗതനായ സജിമോനാണ്.

മഹേഷ് നാരായണന്‍ ആണ് ചിത്രത്തിന്റെ തിരക്കഥ. സെഞ്ച്വറി ഫിലിംസാണ് ചിത്രം തീയേറ്ററുകളിലെത്തിക്കുന്നത്. സുഷിന്‍ ശ്യാം ആണ് ചിത്രത്തിന്റെ സംഗീതം.

സംവിധായകന്‍ ഫാസില്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. രജിഷ വിജയന്‍ നായികയാവുന്ന ചിത്രത്തില്‍ ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, ദീപക് പറമ്പോല്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

അര്‍ജു ബെന്‍ ആണ് എഡിറ്റിംഗ്. പ്രൊഡക്ഷന്‍ ഡിസൈന്‍ ജ്യോതിഷ് ശങ്കര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബെന്നി കട്ടപ്പന, സൗണ്ട് ഡിസൈന്‍ വിഷ്ണു ഗോവിന്ദും ശ്രീശങ്കറും ചേര്‍ന്നാണ്്, സിങ്ക് സൗണ്ട് വൈശാഖ് പി.വി, മേക്കപ്പ് രഞ്ജിത്ത് അമ്പാടി, വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്ണന്‍. ചിത്രം 2022 ഫെബ്രുവരിയില്‍ തിയേറ്ററുകളില്‍ എത്തും.

Latest Stories

We use cookies to give you the best possible experience. Learn more