| Saturday, 22nd March 2025, 11:39 am

ബെംഗളൂരുവിൽ മലയാളി വിദ്യാർത്ഥിനി കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചനിലയിൽ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: ബെംഗളൂരുവിൽ മലയാളി വിദ്യാർത്ഥിനിയെ കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചനിലയിൽ കണ്ടെത്തി. ബെംഗളൂരു സൊലദേവനഹള്ളിയിലെ ആചാര്യ ഇൻസ്റ്റിറ്റ്യൂട്ടിലാണ് സംഭവം. മലയാളിയായ ലക്ഷ്മി മിത്രയാണ് (21) മരിച്ചത്.

ഇന്നലെ ഉച്ചയ്ക്ക് ഒന്നേമുക്കാലോടെ കോളേജ് കെട്ടിടത്തിന്‍റെ നാലാം നിലയിൽ നിന്ന് വിദ്യാർത്ഥിനി ചാടുകയായിരുന്നെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ഉടൻ തന്നെ പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തലയോട്ടിക്കടക്കം ഗുരുതരമായ പരിക്കുണ്ടായിരുന്നെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

ബി.ബി.എ ഏവിയേഷൻ വിദ്യാർത്ഥിനിയായിരുന്നു ലക്ഷ്മി മിത്ര. കോഴിക്കോട് സ്വദേശിനിയാണ് പെൺകുട്ടിയെന്നും എന്നാൽ കോഴിക്കോട് എവിടെയാണ് കുട്ടിയുടെ വീടെന്ന് കണ്ടെത്തിയിട്ടില്ലെന്നും പൊലീസ് പറഞ്ഞു. നിലവിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. കുട്ടിയുടെ സുഹൃത്തുക്കളിൽ നിന്ന് മൊഴിയെടുത്തെന്നും പൊലീസ് കൂട്ടിച്ചേർത്തു.

ഇന്ന് രാവിലെയോടെ കുട്ടിയുടെ മാതാപിതാക്കൾ ബെംഗളൂരിൽ എത്തിയിട്ടുണ്ട്. പോസ്റ്റുമാർട്ടം അല്പസമയത്തിനുള്ളിൽ നടക്കുമെന്നും ഇതിന് ശേഷം മൃതദേഹം മാതാപിതാക്കൾക്ക് വിട്ടുകൊടുക്കുമെന്നും പൊലീസ് പറഞ്ഞു.

Content Highlight: Malayali student jumps to death from building in Bengaluru

We use cookies to give you the best possible experience. Learn more