| Sunday, 13th September 2026, 2:15 am

ബ്രിക്‌സ് ഉച്ചകോടി: മോദി ഷി ജിന്‍ പിങ് കൂടിക്കാഴ്ചയില്‍ പരിഭാഷകനായി മലയാളി

ദേവിക ജയചന്ദ്രന്‍

ന്യൂദല്‍ഹി: ബ്രിക്‌സ് ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങുമായുള്ള കൂടിക്കാഴ്ചയില്‍ പരിഭാഷകനായത് മലയാളി.

2017 ഐ.എഫ്.എസ് ബാച്ചിലെ ഉദ്യോഗസ്ഥന്‍ സിദ്ധാര്‍ഥ് ബാബുവാണ് പരിഭാഷകനായത്. എറണാകുളം സ്വദേശിയാണ് സിദ്ധാര്‍ഥ്. അദ്ദേഹത്തിന് മാന്റരിന്‍ ഭാഷയില്‍ പ്രാവീണ്യമുണ്ട്.

ഇതാദ്യമായല്ല ഇദ്ദേഹം പ്രധാനമന്ത്രിക്കും ലോകനേതാക്കള്‍ക്കുമിടയിലെ വ്യാഖ്യാതാവാകുന്നത്. 77ാമത് റിപ്പബ്ലിക് ആഘോഷവേളയിലും സിദ്ധാര്‍ഥ് പരിഭാഷകനായിരുന്നു.

മെക്കാനിക്കല്‍ എഞ്ചിനീയറിങ് ബിരുദധാരിയാണ് സിദ്ധാര്‍ഥ്. 2016ലെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ 15ാം റാങ്ക് നേടിയാണ് ഐ.എഫ്.എസ് തിരഞ്ഞെടുത്തത്.

Content Highlight: Malayali IFS officer acts as Translator to Narendra Modi Xi Jinping meeting at the BRICS summit.

ദേവിക ജയചന്ദ്രന്‍

ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ് ട്രെയിനി. മാതൃഭൂമി മീഡിയ സ്‌കൂളില്‍ നിന്നും പി.ജി. ഡിപ്ലോമ. പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയില്‍ നിന്നും ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more