| Monday, 20th January 2020, 12:31 pm

പണമിടപാട് കേസ്; റോബര്‍ട്ട് വദ്രയുടെ ബിസിനസ് പങ്കാളിയും മലയാളി വ്യവസായുമായ സി.സി തമ്പി അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: റോബര്‍ട്ട് വദ്രയുടെ ബിസിനസ് പങ്കാളിയും മലയാളി വ്യവസായിയുമായ സി.സി തമ്പിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് അറസ്റ്റ് ചെയ്തു. 20018ലെ ഒ.എന്‍.ജി.സിയുമായി ബന്ധപ്പെട്ട പണമിടപാട് കേസിലാണ് അറസ്റ്റ്.

1000 കോടിയുടെ കള്ളപ്പണം വെളുപ്പിക്കാന്‍ ശ്രമിച്ചതിനാണ് അറസ്റ്റ്. ദല്‍ഹിയില്‍ വിളിച്ചു വരുത്തിയാണ് ഇ.ഡി അറസ്റ്റു ചെയ്തത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

റോബര്‍ട്ട് വദ്രയുമായി ബന്ധപ്പെട്ട പണമിടപാട് കേസുകളുമായി ബന്ധപ്പെട്ട് സി. സി തമ്പിയെ ഇതിനു മുമ്പും ചോദ്യം ചെയ്തിരുന്നു.

റോബര്‍ട്ട് വദ്രയുമായി ബന്ധപ്പെട്ട കേസില്‍ സി.ബി.ഐ അന്വേഷണം നേരിടുന്ന വ്യക്തികൂടിയാണ് ഹോളിഡേയ്‌സ് ഗ്രൂപ്പിന്റെ ചെയര്‍മാന്‍ കൂടിയായ തമ്പി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

2016ല്‍ വന്‍തുകയുടെ കള്ളപ്പണം വെളുപ്പിക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ തമ്പിയെ നേരത്തെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more