| Monday, 23rd January 2012, 12:03 pm

ബഹറിനില്‍ 4 മലയാളികള്‍ ശ്വാസം മുട്ടി മരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബഹറൈന്‍::മനാമയില്‍  നാല് മലയാളികള്‍ ശ്വാസം മുട്ടി മരിച്ചു.   അതിശൈത്യത്തെ തുടര്‍ന്ന് തീ കാഞ്ഞ പുക ശ്വസിച്ചാണ് അപകടമുണ്ടായത്.ഹമദ് ടൗണിന് സമീപത്തെ സൂഖ് അല്‍ വാഖിഫിലെ ലേബര്‍ ക്യാമ്പില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം.

കോഴിക്കോട് വടകര കൊളരാട് തെരുവില്‍ ശ്രീരാഗത്തില്‍ സുരേഷ് ബാബു(45),മടപ്പള്ളി കുഞ്ഞിപ്പറമ്പത്ത് പ്രിമേഷ്27,വടകര കരിമ്പനപ്പാലം കോട്ടയില്‍ നകുലന്‍48,കൊല്ലം സ്വദേശി ലാലു37 എന്നിവരാണ് മരിച്ചത്.

വെല്‍ഡിംഗ് ജോലിക്കാരാണ് അപകടത്തില്‍പ്പെട്ട നാല് പേരും.ഇവര്‍ക്കൊപ്പമുണ്ടായിരുന്ന തൃശൂര്‍ സ്വദേശി സുനിലിനെ അവശ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഒറ്റനില കെട്ടിടത്തിലെ വര്‍ക്ക് ഷോപ്പിനോടു ചേര്‍ന്നുള്ള മുറിയിലാണ് ഇവര്‍ താമസിച്ചിരുന്നത്. നല്ല തണുപ്പായതിനാല്‍ ചൂടിനുവേണ്ടി തകരപ്പാത്രത്തില്‍ വിറകുപയോഗിച്ച് തീയിട്ടിരുന്നു. രാത്രി പാത്രം ഉരുകി മുറിയില്‍ പുക നിറയുകയും ഉറങ്ങിക്കിടക്കുകയായിരുന്ന നാല് പേരും ശ്വാസ തടസ്സമുണ്ടായി മരിക്കുകയായിരുന്നുമാണ് പ്രാഥമിക നിഗമനം.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ബെഹ്‌റിനില്‍ അതിശൈത്യമാണ്. തണുപ്പ് കൂടുന്നതിന്റെ ഭാഗമായി മഴയും പൊടിക്കാറ്റും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അനുഭവപ്പെട്ടു തുടങ്ങിയിട്ടുണ്ട്.

Malayalam News

Kerala News In English

We use cookies to give you the best possible experience. Learn more