പുനരാഖ്യാനം: സി ലതീഷ് കുമാര്‍
അറിയപ്പെടുന്ന ഒരു പണ്ഡിതന്‍ തോണിയില്‍ യാത്ര ചെയ്തുകൊണ്ടിരിക്കെ തോണിക്കാരനുമായി സംഭാഷണത്തില്‍ ഏര്‍പ്പെടുന്നു.
പണ്ഡിതന്‍ : “നിങ്ങള്‍ക്ക് നരവംശശാസ്ത്രമറിയുമോ?”.
തോണിക്കാരന്‍ : “ഇല്ല”.
പണ്ഡിതന്‍ : “എന്നാല്‍ നിങ്ങളുടെ ജീവിതത്തിന്റെ 25% നഷ്ടമാക്കിയിരിക്കുന്നു. പോട്ടെ, നിങ്ങള്‍ക്ക് മന: ശാസ്ത്രമെങ്കിലും അറിയുമോ?”.
തോണിക്കാരന്‍ : “ഇല്ല”.
പണ്ഡിതന്‍ : “എന്നാല്‍ നിങ്ങളുടെ ജീവിതത്തിന്റെ 50% നഷ്ടമായിരിക്കുന്നു. നിങ്ങള്‍ക്ക് തത്വശാസ്ത്രങ്ങളെ കുറിച്ച് വല്ലനിശ്ചയവുമുണ്ടോ?”.
തോണിക്കാരന്‍ : “ഇല്ല”.
പണ്ഡിതന്‍ : “നിങ്ങളെക്കുറിച്ചെനിക്ക് അതീവ സങ്കടമുണ്ട്. നിങ്ങളുടെ ജീവിതത്തിന്റെ 75%വും നഷ്ടമായിരിക്കുന്നു”.
കുറച്ച് നിമിശഷങ്ങള്‍ക്കകം നദിയുടെ ഒഴുക്ക് വളരെ ശക്തമായി. ആകാശം മേഘാവൃതമായി. ഇടിവെട്ടുകയും മഴ പെയ്യുകയും ചെയ്തു.
തോണിക്കാരന്‍ പണ്ഡിതനോട് ചോദിച്ചു. “നിങ്ങള്‍ക്ക് നീന്താനറിയുമോ?”.
പണ്ഡിതന്‍ : “ഇല്ല”
തോണിക്കാരന്‍ : എങ്കില്‍ നിങ്ങളുടെ ജീവിതത്തിന്റെ 100%വും ഇതാ നഷ്ടമാവാന്‍ പോകുന്നു.