ഡോ.ബിജു സംവിധാനം ചെയ്ത് ഇന്ദ്രജിത്തും പൃഥ്വിരാജും മുഖ്യവേഷത്തില്‍ അഭിനയിച്ച ആകാശത്തിന്റെ നിറം വെള്ളിയാഴ്ച തിയ്യേറ്ററുകളിലേക്ക്. പൂര്‍ണമായും ആന്‍ഡമാനില്‍ ചിത്രീകരിച്ച ആദ്യ ഇന്ത്യന്‍ സിനിമയാണിത്.[]
പേരും ദേശവും അടയാളപ്പെടുത്താത്ത നാല് കഥാപാത്രങ്ങള്‍. അവിടെനിന്നു പട്ടണത്തിലേക്ക് ഒരാള്‍ മാത്രം ബോട്ടില്‍ ദിവസവും പോയിവരുന്നു. ബാഹ്യലോകവുമായി വേറെ ഒരു ബന്ധവുമില്ലാത്ത അവിടേക്ക് ഒരു കള്ളന്‍ എത്തുന്നു. വ്യത്യസ്ത പ്രായത്തിലുള്ള നാല് പേരുടെ ചിന്തകളും പ്രവൃത്തിയും മോഷ്ടാവിന്റെ ജീവിതത്തിലും മാറ്റങ്ങള്‍ വരുത്തുന്നു. ജീവിതത്തിന്റെ നിറം തിരഞ്ഞിറങ്ങുന്നവരിലൂടെ കഥ പറഞ്ഞുപോകുന്ന ചിത്രത്തില്‍ മോഷ്ടാവിനെ ഇന്ദ്രജിത്താണ് അവതരിപ്പിക്കുന്നത്.
ദ്വീപില്‍ അപ്രതീക്ഷിതമായി എത്തുന്ന യുവാവായാണ് പൃഥ്വിരാജെത്തുന്നത്. കഴിഞ്ഞമാസം നടന്ന ഷാങ്ഹായ് രാജ്യാന്തരചലച്ചിത്രമേളയില്‍ മത്സരവിഭാഗത്തിലുണ്ടായിരുന്ന ഏക ഏഷ്യന്‍ ചിത്രമായിരുന്നു ആകാശത്തിന്റെ നിറം.
അമല പോള്‍ നായികയാകുന്ന ചിത്രം ക്യാമറയില്‍ പകര്‍ത്തിയത് എം.ജെ.രാധാകൃഷ്ണനാണ്. എഡിറ്റിങ് മനോജ്. ഒ.എന്‍.വിയുടെ വരികള്‍ക്ക് രവീന്ദ്ര ജെയിനാണ് സംഗീതം നിര്‍വഹിച്ചത്. നെടുമുടി വേണു, അനൂപ് ചന്ദ്രന്‍, മാസ്റ്റര്‍ ഗോവര്‍ധന്‍ എന്നിവരും ചിത്രത്തിലുണ്ടാവും. പശ്ചാത്തലസംഗീതം ഐസക് തോമസ് കൊട്ടുകാപ്പള്ളി. നീണ്ട കാലത്തിനുശേഷം ഒ.എന്‍.വി രവീന്ദ്ര ജെയിന്‍ കൂട്ടുകെട്ട് ഒരുമിക്കുന്ന ചിത്രം കൂടിയാണിത്.
ചിത്രീകരണ സമയത്തുതന്നെ ശബ്ദവും റിക്കാര്‍ഡ് ചെയ്താണ് ആകാശത്തിന്റെ നിറം ഒരുക്കിയത്. അമ്പലക്കര ഗ്ലോബല്‍ ഫിലിംസിനുവേണ്ടി കെ. അനില്‍കുമാറാണ് ചിത്രം നിര്‍മിച്ചത്. ആന്‍ഡമാനിലെ നീല്‍ ദ്വീപിലായിരുന്നു ചിത്രീകരണം.