തിരുവനന്തപുരം: മലയാള സിനിമയുടെ പ്രിയ കലാകാരന്‍ സലീം കുമാറിന് അനുശോചനമറിയിച്ച് സംസ്‌കാരിക കേരളം. മലയാള സിനിമയ്ക്ക് പ്രതിഭാശാലിയേയും എനിക്ക് കൂടപിറപ്പിനേയും നഷ്ടപ്പെട്ടുവെന്നാണ് അദ്ദേഹത്തിനെ അമുസ്മിരിച്ചുകൊണ്ട് മുഖ്യമന്ത്രി വി.ഡി സതീശന്‍ കുറിച്ചത്.
ചിരിയുടെ മണവാളന്‍ മാത്രമല്ല സലീം കുമാര്‍ വളരെ ആത്മബന്ധമുള്ള നാടിന്റെ അഭിമാനം കൂടിയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
‘എനിക്കൊരു നിലപാടുണ്ടെന്ന് ഉറക്കെ പറഞ്ഞൊരാള്‍. വ്യക്തിപരമായ നഷ്ടങ്ങളെ കുറിച്ച് അല്‍പ്പം പോലും ഓര്‍ക്കാതെ രാഷ്ട്രീയ നിലപാടിന്റെ ദൃഢത ആവര്‍ത്തിച്ച് പറയുന്ന ഒരാള്‍. ഞാന്‍ കോണ്‍ഗ്രസുകാരനാണെന്ന് പറയാന്‍ ആരെയും ഭയക്കാതിരുന്ന ധീരനായ കലാകാരന്‍.
എന്റെ തെരഞ്ഞൈടുപ്പുകളില്‍ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം അവകാശം പോലെ പിടിച്ചു വാങ്ങിയ സലിംകുമാര്‍, പാര്‍ട്ടിയുടെ വിജയങ്ങളില്‍ അത്രമേല്‍ സന്തോഷിച്ച കൂടപിറപ്,
ഹാസ്യം മാത്രമല്ല എന്തും തനിക്ക് വഴങ്ങുമെന്ന് പലവട്ടം അദ്ദേഹം തെളിയിച്ചിട്ടുണ്ട്. അഭിനയത്തിന്റെ പല തലങ്ങളിലും വഴികളിലും സലിം കുമാര്‍ ലോകാത്തര നിലവാരം കാട്ടി. ഒരു മുഖം കൊണ്ട് ചിരി പകരുമ്പോള്‍ മറുഭാഗത്ത് കണ്ണിരിന്റെ നനവ് ഹൃദയത്തിലേക്ക് പകരുകയായിരുന്നു സലിം കുമാര്‍,’ വി.ഡി സതീശന്‍ കുറിച്ചു.
മലയാള ചലച്ചിത്ര മേഖലയ്ക്ക് തീരാത്ത നഷ്ടമെന്നാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ അനുശോച കുറിപ്പില്‍ കുറിച്ചത്. സലീംകുമാറിന്റെ കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും ദുഖത്തില്‍ പങ്കു ചേരുന്നു. ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. മിമിക്രി കലകാരനില്‍ നിന്ന് ഹാസ്യനടനിലേയ്ക്കും തുടര്‍ന്ന് ദേശീയ പുരസ്‌കാരം വരെ കരസ്ഥമാക്കിയ അഭിനയ പ്രതിഭയിലേക്കുമുള്ള അദ്ദേഹത്തിന്റെ പ്രയാണം വളര്‍ന്നു വരുന്ന കലാകാരന്‍മാര്‍ക്ക് എക്കാലവും പ്രചോദനം പകരുമെന്ന് അനുശോചന സന്ദേശത്തില്‍ പിണറയി വിജയന്‍ പറഞ്ഞു.
സലീം കുമാറിന്റെ വിയോഗം തീരാത്ത നഷ്ടമാണെന്നാണ് നടന്‍ മമ്മൂട്ടി കുറിച്ചത്.
‘ചിരിക്കുകയും ചിരിപ്പിക്കുകയും ചിന്തിക്കുകയും ചിന്തിപ്പിക്കുകയും
ഇടയ്ക്ക് കരയുകയും കരയിപ്പിക്കുകയും ചെയ്ത സലീം
നീ ഇപ്പോള്‍ കരയിപ്പിക്കുക മാത്രമാണ്.
തീരാത്ത സങ്കടം ആയി സഹോദരാ നിന്റെ വിയോഗം,’ മമ്മൂട്ടി കുറിച്ചു.
നടനും എം.എല്‍.എയുമായ രമേശ് പിഷാരടി, അമ്മ പ്രസിഡന്റ് കൂടിയായ നടി ശ്വേത മേനോന്‍, സംവിധായകന്‍ വിനയന്‍, മന്ത്രിമാരായ കെ.എം ഷാജി, റോജി. എം. ജോണ്‍, ബിന്ദു കൃഷ്ണ, പി.കെ കുഞ്ഞാലിക്കുട്ടി, തുടങ്ങിയവരും അനുശോചനമറിയിച്ചിട്ടുണ്ട്.
അമൃത ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി 10: 40 ഓടെയായിരുന്നു സലീം കുമാറിന്റെ അന്ത്യം. രാവിലെ 9മണി മുതല്‍ മൃതദേഹം ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിനെ വെയ്ക്കും. ഉച്ചയ്ക്ക് ശേഷം വീട്ടിലും പൊതുദര്‍ശനമുണ്ടാകും. വൈകീട്ടാണ് സംസ്‌കാരം.
Content Highlight: Malayalam cinema has lost a genius and I have lost a brother; Celebrities mourn Salim Kumar’s passing