| Wednesday, 3rd June 2026, 8:36 pm

എനിക്കൊരു ട്വിന്‍ സിസ്റ്ററുണ്ട്, ഞാനാണെന്ന് പറഞ്ഞ് ഓട്ടോഗ്രാഫെല്ലാം സൈന്‍ ചെയ്ത് കൊടുക്കും: സെറിന്‍ ശിഹാബ്

അശ്വിന്‍ രാജേന്ദ്രന്‍

ആട്ടം എന്ന ഒറ്റ സിനിമയിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടിയ നടിയാണ് സെറിന്‍ ശിഹാബ്. ഫാമിലി മാന്‍ എന്ന ഹിന്ദി വെബ് സീരീസിലൂടെ കരിയര്‍ ആരംഭിച്ച നടി ഹിന്ദിയില്‍ മികച്ച സിനിമകളുടെ ഭാഗമായി. മലയാളത്തില്‍ ആട്ടത്തിന് ശേഷം രേഖാചിത്രം, ഇത്തിരി നേരം എന്നീ സിനിമകളില്‍ അഭിനയിച്ചു. ആട്ടത്തില്‍ അഞ്ജലിയെന്ന കഥപാത്രമായി മികച്ച പെര്‍ഫോമന്‍സ് കാഴ്ച്ചവെച്ച സെറിന്‍ രേഖാചിത്രത്തില്‍ പുഷ്പം എന്ന കഥാപാത്രമായും പ്രേക്ഷകരെ ഞെട്ടിച്ചു. ഇത്തിരി നേരത്തില്‍ നായിക വേഷത്തിലെത്തിയ സെറിന്‍ ചത്താ പച്ചയില്‍ ചെറിയ റോളിലും എത്തിയിരുന്നു. പിന്നാലെ കഴിഞ്ഞ മാസം പുറത്തിറങ്ങിയ പേട്രിയറ്റില്‍ മമ്മൂട്ടിയുടെ നായികയായും അതിരടിയില്‍ ടൊവിനോ തോമസിന്റെ നായികയായും താരം വേഷമിട്ടിരുന്നു.

സെറിന്‍ ശിഹാബ്. Photo: The Quint

ഇരു ചിത്രങ്ങളിലും രൂപത്തിലും ഭാവത്തിലും ഏറെ വ്യത്യസ്തമായ കഥാപാത്രങ്ങള്‍ കൈകാര്യം ചെയ്ത താരം പ്രേക്ഷകരില്‍ നിന്നും പ്രശംസ പിടിച്ചുപറ്റിയിരുന്നു. ഇപ്പോഴിതാ അതിരടിയുമായി ബന്ധപ്പെട്ട് യൂട്യൂബ് ചാനലായ ‘ഞാന്‍ വിടമാട്ടെ ബൈ കീര്‍ത്തി’ എന്ന അഭിമുഖത്തില്‍ സെറിന്‍ ശിഹാബ് തന്റെ ഇരട്ട സഹോദരിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.

‘എനിക്കൊരു ഇരട്ടസഹോദരിയുണ്ട്. ഞങ്ങള്‍ ഐഡിന്റിക്കല്‍ ട്വിന്‍സ് അല്ല, പക്ഷേ ഫ്രെറ്റേണല്‍ ട്വിന്‍സാണ്. എങ്കിലും കാണാന്‍ നല്ല സിമിലാരിറ്റീസുണ്ട്. എന്നെ പോലെ സിനിമയില്‍ അവള്‍ക്ക് ഒട്ടും താത്പര്യം ഇല്ല. ആദ്യമെല്ലാം എന്റെ സിനിമ പുറത്തിറങ്ങുമ്പോള്‍ അവള്‍ എന്റെ സീന്‍ മാത്രമിരുന്ന് കണ്ട് സൂപ്പറാണെന്ന് പറയുകയാണ് ചെയ്യാറുള്ളത്. അതെങ്ങനെയാണ് ജഡ്ജ് ചെയ്യാന്‍ പറ്റുന്നതെന്നാണ് ഞാന്‍ ആലോചിക്കുക. ഞാന്‍ എന്ത് ചെയ്താലും അവള്‍ ഫുള്‍ സപ്പോര്‍ട്ടാണ്.

സെറിനും സഹോദരിയും. The Plated Project/ Facebook.com

അവളിപ്പോഴുള്ളത് കാലിക്കറ്റിലാണ്. അവിടെ വെച്ച് പലരും അവളെ കണ്ടിട്ട് ഞാനാണെന്ന് തെറ്റിദ്ധരിക്കാറുണ്ട്. അപ്പോഴൊന്നും അവള്‍ തിരുത്താറേ ഇല്ല. അതെ ഞാനാണ് സെറിന്‍ ശിഹാബ് എന്ന് പറഞ്ഞ് ഓട്ടോഗ്രാഫെല്ലാം സൈന്‍ ചെയ്ത് നല്‍കിയിട്ടുണ്ട്. നസ്രിന്‍ എന്നാണ് അവളുടെ പേര്,’ സെറിന്‍ ശിഹാബ് പറഞ്ഞു.

Content Highlight: Malayalam actress Zarin Shihab talks about her twin sister

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more