| Saturday, 30th August 2025, 8:52 pm

സത്യന്‍ സാറിന്റെ സംഭാഷണങ്ങളില്‍ പഴയ സിനിമകള്‍ എപ്പോഴും ഉണ്ടായിരുന്നു: മാളവിക മോഹന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പട്ടം പോലെ എന്ന ചിത്രത്തിലൂടെ കടന്നുവന്ന നടിയാണ് മാളവിക. പിന്നീട് തമിഴ് ഹിന്ദി ഭാഷകളില്‍ നടി അഭിനയിച്ചു. 2023ല്‍ ക്രിസ്റ്റി എന്ന മലയാള ചിത്രത്തില്‍ മാളവിക അഭിനയിച്ചിരുന്നു. പിന്നീട് ഒരിടവേളക്ക് ശേഷം അഭിനയിച്ച മലയാള ചിത്രമാണ് ഹൃദയപൂര്‍വ്വം. സിനിമ മികച്ച പ്രതികരണങ്ങളോടെ തീയേറ്ററില്‍ മുന്നേറുകയാണ്.

ഇപ്പോള്‍ സത്യന്‍ അന്തിക്കാട്- മോഹന്‍ലാല്‍ ചിത്രമായ ഹൃദയപൂര്‍വ്വത്തിലേക്കുള്ള വരവിനെപ്പറ്റി സംസാരിക്കുകയാണ് മാളവിക മോഹന്‍. ഒരു ദിവസം ഒരു സിനിമയെപ്പറ്റി സംസാരിക്കാനാണെന്ന് പറഞ്ഞ് തനിക്ക് അഖില്‍ സത്യന്റെ മെസേജ് വന്നുവെന്ന് പറഞ്ഞാണ് മാളവിക തുടങ്ങിത്.

‘അതു കഴിഞ്ഞ് അഖില്‍ എന്നെ വിളിച്ചു. ഒരു കഥയുടെ കുറച്ചുഭാഗം പറഞ്ഞു. അച്ഛന്‍(സത്യന്‍ അന്തിക്കാ ട്)വിളിക്കും എന്നു പറഞ്ഞ് അഖില്‍ ഫോണ്‍ വെച്ചു. പത്ത് മിനിറ്റിനുള്ള കോള്‍ വന്നു. മറുതലയ്ക്കല്‍ സാ ക്ഷാല്‍ സത്യന്‍ അന്തിക്കാട്. ഒരു മണിക്കൂറോളം അദ്ദേഹം ഫോണില്‍ സംസാരിച്ചു. കഥ പറഞ്ഞു. നല്ല കഥ, മോഹന്‍ലാല്‍ നായകന്‍ പിന്നെ എനിക്ക് മറ്റെന്തെങ്കിലും ആലോചിക്കാനുണ്ടോ. അപ്പോഴാണ് സത്യനങ്കിള്‍ തന്നെയാണ് ആ സിനിമ സംവിധാനം ചെയ്യുന്നതെന്ന് മനസ്സിലാകുന്നത്,’ മാളവിക പറയുന്നു.

സെറ്റിലെ അനുഭവങ്ങള്‍ രസകരമായിരുന്നുവെന്നും ഷൂട്ടിങ്ങിനിടയില്‍ അദ്ദേഹം ‘ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്ട്രീറ്റും, നാടോടിക്കാറ്റും പോലെയുള്ള പഴയ സിനിമകളുടെയൊക്കെ വിശേഷങ്ങള്‍ പറയുമായിരുന്നുവെന്നും നടി കൂട്ടിച്ചേര്‍ത്തു. ഇന്നസെന്റും, കെ.പി.എ.സി ലളിതയുമൊക്കെ ആ വിശേഷങ്ങളില്‍ നിറയുമ്പോള്‍ കേട്ടിരിക്കാന്‍ നല്ല രസമാണെന്നും മാളവിക കൂട്ടിച്ചേര്‍ത്തു.

സോനു ടി.പി തിരക്കഥയൊരുക്കിയ സിനിമ നിര്‍മിച്ചത് ആശീര്‍വാദ് സിനിമാസാണ്. സിനിമയില്‍ സംഗീത് പ്രതാപ്, മാളവിക മോഹന്‍ ബേസില്‍, സംഗീത മാധവന്‍ തുടങ്ങിയവരും അഭിനയിച്ചിട്ടുണ്ട്.

Content highlight: Malavika on her entry into mohanlal cinema hridayapoorvam 

We use cookies to give you the best possible experience. Learn more