| Monday, 19th March 2018, 11:36 am

മലപ്പുറം ജില്ലയിലെ ദേശീയപാതാ വികസനം; സര്‍വേ നടപടികള്‍ക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം; സംഘര്‍ഷാവസ്ഥ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: മലപ്പുറം ജില്ലയിലെ ദേശീയ പാതാ വികസനവുമായി ബന്ധപ്പെട്ട സര്‍വേ നടപടികള്‍ക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം. കുറ്റിപ്പുറത്ത് സ്ഥലം അടയാളപ്പെടുത്തല്‍ നടപടികള്‍ നാട്ടുകാര്‍ തടഞ്ഞു.

ഭൂവുടമകളുടെ കടുത്ത പ്രതിഷേധത്തിനിടെയായിരുന്നു സര്‍വേ ആരംഭിച്ചത്. ഭൂവുടമകളുടെ മാര്‍ച്ച് പൊലീസ് തടഞ്ഞതു സ്ഥലത്തു സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചിട്ടുണ്ട്.

സര്‍വേ നടക്കുന്ന സ്ഥലത്തേക്കുള്ള പ്രകടനമാണു പൊലീസ് തടഞ്ഞത്. സ്ഥലത്തു വന്‍ പൊലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ടെങ്കിലും ചെറുത്തുനില്‍പ്പു തുടരുകയാണ്.

ഓരോ ഭൂമിക്കും നല്‍കുന്ന നഷ്ടപരിഹാരത്തിന്റെ കൃത്യമായ കണക്ക് നാട്ടുകാരെ ബോധ്യപ്പെടുത്തിയ ശേഷം സര്‍വേ ആരംഭിച്ചാല്‍ മതിയെന്നാണു നാട്ടുകാരുടെ നിലപാട്.

സര്‍വേയ്ക്കു ശേഷം മാത്രമേ, ഏറ്റെടുക്കുന്ന ഭൂമിയുടെ അളവും നഷ്ടപരിഹാരത്തുകയും അറിയാന്‍ കഴിയുവെന്നു റവന്യൂ ഉദ്യോഗസ്ഥര്‍ പറഞ്ഞു. സര്‍വേയും തുടര്‍നടപടികളും സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കിയിരുന്നു.


Dont Miss ഭൂമി ഇടപാട് വിവാദം; തനിക്കെതിരെയുള്ള പരാതിയില്‍ ദുരൂഹത;രാഷ്ട്രീയലാഭം മാത്രം കണ്ട് സ്വകാര്യജീവിതത്തില്‍ കളങ്കമുണ്ടാക്കരുതെന്നും ശബരീനാഥ്


കുറ്റിപ്പുറത്ത് ദേശീയ പാതാ സ്ഥലമേറ്റെടുപ്പ് മാര്‍ച്ച് 19ന് ആരംഭിക്കാനിരിക്കെ പ്രതിഷേധിക്കുന്ന ജനങ്ങളെ ഭീഷണിപ്പെടുത്തി ആഭ്യന്തര വകുപ്പ്. രംഗത്തെത്തിയിരുന്നു. സ്ഥലമേറ്റെടുപ്പ് തടസ്സപ്പെടുത്തുന്ന പക്ഷം ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പു നല്‍കി ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന് പൊലീസ് നോട്ടീസ് നല്‍കിയിരിക്കുകയാണ്.

“നാഷണല്‍ ഹൈവേ വികസനവുമായി ബന്ധപ്പെട്ട് 19.3.2018 തിയ്യതി തുടങ്ങി കുറ്റിപ്പുറം മുതല്‍ ഇടിമുഴിക്കല്‍ വരെ നാഷണല്‍ ഹൈവേ അതോറിറ്റി സ്ഥലമേറ്റെടുപ്പ് നടത്തുന്നതാണ്. ഈ അവസരത്തില്‍ ഈ പ്രവൃത്തി താങ്കളോ താങ്കള്‍ ഉള്‍പ്പെട്ട സംഘടനയോ തടസപ്പെടുത്തുന്ന പക്ഷം ശക്തമായ നിയമ നടപടി താങ്കള്‍ക്കെതിരെ സ്വീകരിക്കുന്നതാണ്” എന്നായിരുന്നു നോട്ടീസിലെ മുന്നറിയിപ്പ്.

ദേശീയ പാത 45മീറ്റര്‍ ആക്കുന്നതിന്റെ ഭാഗമായുള്ള സ്ഥലമേറ്റെടുപ്പിനെതിരെ പ്രതിഷേധിക്കുന്നവരെയാണ് ആഭ്യന്തര വകുപ്പ് ഇത്തരത്തില്‍ ഭീഷണിപ്പെടുത്തിയിരിക്കുന്നത്. ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കാതെയുള്ള സ്ഥലമേറ്റെടുപ്പിനെതിരെ പത്തുവര്‍ഷം മുമ്പാണ് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് പ്രദേശവാസികള്‍ പ്രതിഷേധമാരംഭിച്ചത്.

ആക്ഷന്‍ കൗണ്‍സിലുമായി ബന്ധപ്പെട്ട് മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവരേയും നോട്ടീസ് നല്‍കി ഭീഷണിപ്പെടുത്തിയിരിക്കുകയാണെന്നാണ് ഭാരവാഹികള്‍ പറയുന്നത്.

ദേശീയ പാത ആറുവരിയില്‍ 30 മീറ്ററായി ചുരുക്കുകയെന്നതാണ് ആക്ഷന്‍ കൗണ്‍സില്‍ മുന്നോട്ടുവെക്കുന്ന പ്രധാന ആവശ്യം. തങ്ങള്‍ വികസന വിരോധികളല്ല. എന്നാല്‍ ജനങ്ങളെക്കൂടി പരിഗണിച്ചുകൊണ്ടുള്ള വികസനമാണ് വേണ്ടത്. കേരളം പോലെ ജനസാന്ദ്രതയും കെട്ടിട സാന്ദ്രതയും കൂടിയ ഒരിടത്ത് ഇതാണ് അനുയോജ്യമെന്നും ഭാരവാഹികള്‍ പറഞ്ഞിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more