| Tuesday, 17th June 2025, 9:35 am

മലാപ്പറമ്പ് സെക്‌സ് റാക്കറ്റ് കേസ്; രണ്ട് പൊലീസുകാര്‍ അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മലാപ്പറമ്പ് സെക്‌സ് റാക്കറ്റ് കേസില്‍ പ്രതികളായ രണ്ട് പൊലീസുകാരുടെയും അറസ്റ്റ് രേഖപ്പെടുത്തി. പൊലീസ് ഡ്രൈവര്‍മാരായ ഷൈജിത്ത്, സനിത്ത് എന്നിവരാണ് അറസ്റ്റിലായത്. താമരശ്ശേരിയില്‍ വെച്ചാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.

11,12 പ്രതികളാണ് ഇരുവരും. ഇന്നലെ രാത്രിയോടെയായിരുന്നു അറസ്റ്റ്. വിജിലന്‍സിന്റെ ഡ്രൈവര്‍മാരായിരുന്നു ഇവര്‍ എന്നാണ് വിവരം. താമരശ്ശേരിയിലെ ആളൊഴിഞ്ഞ വീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു പ്രതികളെന്നാണ് വിവരം.

തുടര്‍ന്ന് മറ്റൊരു ഒളിത്താവളം തേടി പോവുന്നതിനിടെയാണ് പ്രതികള്‍ നടക്കാവ് പൊലീസിന്റെ കസ്റ്റഡിയിലാവുന്നത്. കേസിലെ ഒന്നാം പ്രതി ബിന്ദുവിന്റെ ഭര്‍ത്താവ് രാജനാണ് ഇവര്‍ക്ക് ഒളിവില്‍ കഴിയുമ്പോള്‍ സഹായങ്ങള്‍ ചെയ്ത് കൊടുത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍.

വൈദ്യ പരിശോധനയ്ക്ക് ശേഷം ഇവരെ ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യാനെത്തിച്ചതായാണ് വിവരം. കേസില്‍ നേരത്തെ തന്നെ സ്ത്രീകളും പുരുഷന്മാരും അടക്കം ഒമ്പത് പേരെ ഫ്‌ളാറ്റില്‍ നിന്നും അറസ്റ്റ് ചെയ്തിരുന്നു.

updating…

Content Highlight: Malaparamba racket case; Two policemen arrested

We use cookies to give you the best possible experience. Learn more