| Thursday, 29th November 2018, 10:09 pm

മലബാര്‍ ദേവസ്വം പ്രസിഡന്റായി ഒ.കെ.വാസുവിനെ തെരഞ്ഞെടുത്തു; വോട്ടെടുപ്പില്‍ വിട്ടു നിന്ന് വി.ടി.ബല്‍റാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി ഒ.കെ.വാസുവിനെയും അംഗമായി പി.പി.വിമലയെയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ പട്ടികജാതി വിഭാഗം അംഗത്തിന്റെ ഒഴിവിലേക്ക് അഡ്വ. എന്‍.വിജയകുമാറിനെയും തിരഞ്ഞെടുത്തു.

ആകെ 76 ഹിന്ദു എംഎല്‍എമാരില്‍ 72 പേര്‍ പങ്കെടുത്ത വോട്ടെടുപ്പില്‍ 61 വോട്ടുകള്‍ വീതം എല്‍.ഡി.എഫ് സ്ഥാനാര്‍ഥികള്‍ക്കു ലഭിച്ചു. യു.ഡി.എഫിന് 11 വോട്ടുകളും ലഭിച്ചു.

Read Also : എന്തുകൊണ്ട് ദേവസ്വം ക്ഷേത്രങ്ങള്‍ നിലനില്‍ക്കണം; സ്വാമി സന്ദീപാനന്ദ ഗിരി പറയുന്നു

യുഡിഎഫില്‍നിന്നു മലബാര്‍ ദേവസ്വം ബോര്‍ഡിലേക്കു പടന്നയില്‍ പ്രഭാകരന്‍, കെ.രാമചന്ദ്രന്‍ എന്നിവരും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലേക്ക് കെ.പ്രിയംവദയുമാണു മത്സരിച്ചത്.

ഹിന്ദു അംഗമായി അറിയപ്പെടാന്‍ ആഗ്രഹിക്കുന്നില്ലെന്നു കാണിച്ചു വോട്ടെടുപ്പില്‍ നിന്ന് ഒഴിവാക്കാന്‍ അഭ്യര്‍ഥിച്ച് കത്ത് നല്‍കിയ കോണ്‍ഗ്രസ് അംഗം വി.ടി.ബല്‍റാം സ്ഥലത്തുണ്ടായിട്ടും വോട്ട് ചെയ്യാനെത്തിയില്ല. സാങ്കേതികമായി വോട്ട് ചെയ്യാതിരിക്കാന്‍ കഴിയില്ലെന്നു നിയമസഭാ സെക്രട്ടേറിയറ്റ് വിശദീകരിച്ചെങ്കിലും രഹസ്യബാലറ്റായതിനാല്‍ വിപ്പ് ഉണ്ടായിരുന്നില്ല.

ഭരണപക്ഷത്തുനിന്നു സി.പി.ഐ.എം അംഗം കെ.വി.വിജയദാസും കേരള കോണ്‍ഗ്രസ്- ബി അംഗം കെ.ബി.ഗണേഷ് കുമാറും വോട്ടെടുപ്പിനെത്തിയില്ല.

We use cookies to give you the best possible experience. Learn more