| Tuesday, 3rd October 2023, 11:23 pm

സ്റ്റാര്‍ഡം മഞ്ജുവിന് തന്നെയാണ്, പക്ഷേ എന്റെ ഓള്‍ ടൈം ഫോവറീറ്റ് നടി അവരാണ്: മാല പാര്‍വതി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഉര്‍വശിയാണ് തന്റെ ഓള്‍ ടൈം ഫേവറീറ്റ് ആയ നടിയെന്ന് മാല പാര്‍വതി. മഞ്ജു വാര്യറെ തനിക്ക് ഇഷ്ടമാണെന്നും അവര്‍ക്കാണ് സ്റ്റാര്‍ഡമെന്നും പറഞ്ഞ മാല പാര്‍വതി ഉര്‍വശി അമേസിങ് നടിയാണെന്നും പറഞ്ഞു. മൈല്‍ സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മാല പാര്‍വതി.

‘ഉര്‍വശി എന്തൊരു നടിയാണ്. എനിക്ക് മഞ്ജുവിനെ ഭയങ്കര ഇഷ്ടമാണ്. സ്റ്റാര്‍ഡം മഞ്ജുവിന് തന്നെയാണ്. പക്ഷേ ഉര്‍വശി എന്റെ ഓള്‍ ടൈം ഫോവറീറ്റ് ആണ്. അമേസിങ് ആക്ടറാണ്.

മിഥുനത്തിലൊക്കെ മൂക്കൊക്കെ ചുവന്ന് വരുന്നത് എങ്ങനെയാണോ ആവോ? ക്യാമറയുടെ മുമ്പില്‍ നില്‍ക്കുമ്പോഴേ അതൊക്കെ എന്താണെന്ന് മനസിലാവുകയുള്ളൂ. തീര്‍ച്ചയായും ഉര്‍വശിയാണ് എന്റെ ഫേവറീറ്റ്,’ മാല പാര്‍വതി പറഞ്ഞു.

റാണിയാണ് ഒടുവില്‍ പുറത്ത് വന്ന മാല പാര്‍വതിയുടെ ചിത്രം. ശങ്കര്‍ രാമകൃഷ്ണനാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തത്. ഉര്‍വശി, ഭാവന, ഹണി റോസ്, അനുമോള്‍, ഇന്ദ്രന്‍സ്, ഗുരു സോമസുന്ദരം, മണിയന്‍പിള്ള രാജു, കൃഷ്ണന്‍ ഗോപിനാഥ്, അശ്വന്ത് ലാല്‍, അംബി, സാബു ആമി പ്രഭാകരന്‍ എന്നിവരാണ് പ്രധാനവേഷങ്ങളിലെത്തിയത്.

മാല പാര്‍വതി അഭിനയിച്ച മാസ്റ്റര്‍ പീസ് എന്ന വെബ് സീരിസും റിലീസിനൊരുങ്ങുന്നുണ്ട്. ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറില്‍ ഒക്ടോബര്‍ 25 മുതല്‍ സീരീസ് സ്ട്രീമിങ് തുടങ്ങും. നിത്യ മേനോന്‍, ഷറഫുദീന്‍, അശോകന്‍, ശാന്തി കൃഷ്ണ, രഞ്ജി പണിക്കര്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളാകുന്നത്. ശ്രീജിത്ത് എന്‍. ആണ് സീരീസ് സംവിധാനം ചെയ്യുന്നത്. മാത്യൂ ജോര്‍ജ് ആണ് നിര്‍മാതാവ്.

Content Highlight: Mala Parvathy says Urvashi is her all-time favorite actress

Latest Stories

We use cookies to give you the best possible experience. Learn more