| Tuesday, 9th December 2025, 5:42 pm

കേട്ടതൊക്കെ സത്യം തന്നെയാണല്ലേ, ടോക്‌സിക് സ്‌ക്രിപ്റ്റില്‍ കൈ കടത്തി യഷ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കെ.ജി.എഫ് സിരീസിന് ശേഷം കന്നഡ സൂപ്പര്‍ താരം യഷ് നായകനായെത്തുന്ന ചിത്രമാണ് ടോക്‌സിക്. അനൗണ്‍സ് ചെയ്ത് മൂന്ന് വര്‍ഷമായിട്ടും ഇതുവരെ പൂര്‍ത്തിയാകാത്ത ചിത്രത്തിന് ആരാധകരുടെ പ്രതീക്ഷ കുറഞ്ഞിരിക്കുകയാണ്. പല തവണയായി റീ ഷൂട്ട് ചെയ്യപ്പെട്ട ടോക്‌സിക്കിനെക്കുറിച്ച് പല അഭ്യൂഹങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു.

ഗീതു മോഹന്‍ദാസിന്റെ സംവിധാനത്തില്‍ തൃപ്തനല്ലാത്തതിനാല്‍ യഷ് സംവിധാന ചുമതല ഏറ്റെടുത്തെന്നായിരുന്നു പ്രധാന റൂമര്‍. ഇപ്പോഴിതാ അണിയറപ്രവര്‍ത്തകര്‍ തന്നെ അക്കാര്യത്തില്‍ വ്യക്തത വരുത്തിയിരിക്കുകയാണ്. 100 ഡേയ്‌സ് ടു ഗോ എന്ന് അറിയിച്ചുകൊണ്ടുള്ള പോസ്റ്ററിലാണ അണിയറപ്രവര്‍ത്തകര്‍ സൂചനയൊളിപ്പിച്ചുവെച്ചത്.

ചിത്രത്തിന്റെ റൈറ്റിങ് ക്രെഡിറ്റ്‌സില്‍ ഗീതു മോഹന്‍ദാസിനൊപ്പം യഷിന്റെ പേരും ഉള്‍പ്പെടുത്തിയിരിക്കുകയാണ്. ഗീതുവിന്റെ സ്‌ക്രിപ്റ്റില്‍ യഷ് കൈ കടത്തിയെന്നതിന്റെ തെളിവാണിതെന്ന് പലരും അഭിപ്രായപ്പെടുന്നു. ചിത്രത്തിന്റെ ടീസറില്‍ സംവിധാനം ഗീതു മോഹന്‍ദാസ് എന്ന് മാത്രമായിരുന്നു നല്കിയിരുന്നത്. ഇപ്പോഴിതാ സ്‌ക്രിപ്റ്റില്‍ യഷിന്റെ ഇടപെടലിന് വലിയ തെളിവ് ലഭിച്ചിരിക്കുകയാണ്.

2026 മാര്‍ച്ചില്‍ ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് വിവരം. ഷൂട്ട് പൂര്‍ത്തിയായ ടോക്‌സിക്കിന്റെ വി.എഫ്.എക്‌സ് വര്‍ക്കുകള്‍ മാത്രമാണ് ബാക്കിയുള്ളത്. യഷിന്റെ പിറന്നാള്‍ ദിനമായ ജനുവരി എട്ടിന് ട്രെയ്‌ലര്‍ പുറത്തുവിടുമെന്നാണ് ആരാധകര്‍ കരുതുന്നത്. എന്നാല്‍ കെ.ജി.എഫ് പോലെ ഔട്ട് ആന്‍ഡ് ഔട്ട് മാസ് ചിത്രമായിരിക്കില്ല ടോക്‌സിക്കെന്നാണ് കരുതുന്നത്.

ചിത്രത്തിന്റെ ഷൂട്ട് പുരോഗമിച്ചുകൊണ്ടിരിക്കെ പല തരത്തിലുള്ള പ്ര

ചരണങ്ങളായിരുന്നു നടന്നത്. ഗീതു മോഹന്‍ദാസിന്റെ സംവിധാനത്തില്‍ നിര്‍മാതാക്കള്‍ക്ക് തൃപ്തി വന്നില്ലെന്നും ചിത്രം ഉപേക്ഷിച്ചെന്നുമുള്ള തരത്തില്‍ റൂമറുകള്‍ പരന്നു. എന്നാല്‍ ഇത് നിഷേധിച്ചുകൊണ്ട് നായകനായ യഷ് രംഗത്തെത്തിയിരുന്നു. ഗീതുവിന്റെ വര്‍ക്കില്‍ തനിക്ക് വിശ്വാസമുണ്ടെന്നായിരുന്നു താരം വെളിപ്പെടുത്തിയത്.

പറഞ്ഞ ബജറ്റില്‍ നിന്ന് ഒരുപാട് കൂടിയെന്നായിരുന്നു പിന്നീട് വന്ന ആരോപണം. 600 കോടിക്കാണ് ചിത്രം പൂര്‍ത്തിയായതെന്നാണ് ആരോപണം. എന്നാല്‍ നിര്‍മാതാക്കള്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിട്ടില്ല. പാന്‍ ഇന്ത്യന്‍ റിലീസായാണ് ടോക്‌സിക് പ്രേക്ഷകരിലേക്കെത്തുന്നത്. നയന്‍താര, രുക്മിണി വസന്ത്, കിയാര അദ്വാനി, ഹുമ ഖുറേഷി തുടങ്ങിയവരാണ് നായികമാര്‍. സുദേവ് നായര്‍, അക്ഷയ് ഒബ്‌റോയ് എന്നിവരാണ് മറ്റ് താരങ്ങള്‍.

Content Highlight: Makers confirms that Yash is the co writer of Toxic movie

We use cookies to give you the best possible experience. Learn more