ഒരു സിനിമക്കുള്ളിലെ പത്ത് സിനിമകളുമായി വന്ന കേരള കഫെ മലയാളത്തിന് പുതിയ അനുഭവമായിരുന്നു. രഞ്ജിത്തിന്റെ നേതൃത്വത്തില്‍ അണിനിരന്ന സംവിധായകര്‍ നല്‍കിയ ഈ സിനിമാ സദ്യ കേരളീയര്‍ ഏറെ ആസ്വദിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ മറ്റൊരു സംവിധായകന്‍ കൂടി ആ വഴിയിലേക്ക് നീങ്ങുന്നു.
പട്ടാളക്കഥകള്‍ സിനിമയാക്കുന്നതില്‍ പ്രമുഖനാണ് മേജര്‍ രവി. പട്ടാളക്കഥകള്‍ക്ക് ആദ്യം ലഭിച്ച സ്വീകാര്യത ലഭിക്കാത്തതിനാലോ അവ മടുത്തിട്ടോ എന്തോ മേജര്‍ രവിയും കേരളാ കഫേ വഴിയേ നീങ്ങുകയാണ്. “ഒരു യാത്രയില്‍ ” എന്നാണ് സിനിമക്ക് പേരിട്ടിരിക്കുന്നത്.
കേരള കഫേയില്‍ പത്ത് സംവിധായകന്‍ ചിത്രങ്ങള്‍ ഒരുക്കിയിരുന്നെങ്കില്‍ മേജര്‍ രവിക്കൊപ്പം അഞ്ച് പേരാണുള്ളത്. പ്രിയനന്ദന്‍, രാജേഷ് അമനങ്കര, വിനോദ് വിജയന്‍, മാത്യൂസ് എന്നിവരാണ് ഈ യാത്രയില്‍ മേജര്‍ രവിക്ക് കൂട്ട്.
മേജര്‍ രവിയോടൊത്തുള്ള യാത്ര എത്ര മധുരതരമായിരിക്കുമെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകര്‍.