| Monday, 16th June 2025, 10:07 am

ചാലക്കുടിയില്‍ പെയിന്റ് ഗോഡൗണില്‍ വന്‍ തീപിടിത്തം; ആളപായമില്ല

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: ചാലക്കുടിയില്‍ ഹാര്‍ഡ് വെയര്‍ ഷോപ്പിലെ പെയിന്റ് കടയില്‍ വന്‍ തീപിടിത്തം. നോര്‍ത്ത് ചാലക്കുടിയിലെ ഊക്കന്‍സ് പെയിന്റ് ഹാര്‍ഡ് വെയര്‍ ഷോപ്പിലാണ് തീപിടിത്തമുണ്ടായത്. ഇന്ന് (തിങ്കള്‍) രാവിലെ 8.30 ഓടെയാണ് തീപിടിച്ചത്. അപകടത്തില്‍ ഇതുവരെ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

നിലവില്‍ ഫയര്‍ ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് തീയണക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഗോഡൗണിന്റെ പുറക് വശത്ത് നിന്ന് പടര്‍ന്ന തീ ഇപ്പോള്‍ മുന്‍വശത്തേക്കും കത്തിപ്പടരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

കെട്ടിടത്തിന്റെ തൊട്ടടുത്തുള്ള ഗ്യാസ് ഗോഡൗണില്‍ നിന്ന് സിലിണ്ടറുകള്‍ നീക്കം ചെയ്യാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. കെട്ടിടത്തിന്റെ മറ്റ് നിലകളിലേക്ക് തീ പടരാതിരിക്കാനാണ് ഫയര്‍ ഫോഴ്സ് ഇപ്പോള്‍ ശ്രമിക്കുന്നത്.

ഏകദേശം നൂറുക്കണക്കിന് ആളുകള്‍ ചേര്‍ന്നാണ് സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. അപകടത്തെ തുടര്‍ന്ന് ആമ്പല്ലൂര്‍ റൂട്ടില്‍ വലിയ ഗതാഗത കുരുക്കും രൂപപ്പെട്ടിട്ടുണ്ട്.

ഇക്കാരണത്താല്‍ കൂടുതല്‍ ഫയര്‍ ഫോഴ്സ് യൂണിറ്റുകള്‍ക്ക് സ്ഥലത്തെത്താന്‍ കഴിയുന്നില്ലെന്നാണ് വിവരം. ആദ്യഘട്ടത്തില്‍ രണ്ട് ഫയര്‍ ഫോഴ്സ് യൂണിറ്റുകളാണ് സ്ഥലത്തെത്തിയത്. തുടര്‍ന്ന് ഇരിങ്ങാലക്കുട, പുതുക്കാട് എന്നിവിടങ്ങളില്‍ നിന്നും ഫയര്‍ ഫോഴ്സ് യൂണിറ്റുകള്‍ എത്തി.

Content Highlight: Major fire breaks out at paint godown in Chalakudy; no casualties reported

Latest Stories

We use cookies to give you the best possible experience. Learn more