അപ്പാനി ശരത്, ശ്വേതാ മേനോന്‍, ശബരീഷ് വര്‍മ്മ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മനോജ്.റ്റി.യാദവ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ‘മഹീന്ദ്രനും അഭീന്ദ്രനും’എന്ന സിനിമയുടെ ഷൂട്ടിങ് തൊടുപുഴയില്‍ ആരംഭിച്ചു.
ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്ററും പുറത്തിറക്കി. ചിത്രീകരണം ആരംഭിച്ച സിനിമയില്‍ നിരവധി പ്രമുഖ താരങ്ങളും അണിനിരക്കുന്നു.
ചിത്രത്തിന്റെ പ്രൊഡ്യൂസര്‍ മാരായ അനീഷ് കുമാര്‍, സുരേഷ് ബാബു, ഡയറക്ടര്‍ മനോജ്.റ്റി.യാദവ്, അസോസിയേറ്റ് ഡയറക്ടര്‍ കെ. ഗോവിന്ദന്‍കുട്ടി, താരങ്ങളായ ശരത് അപ്പാനി, ശ്വേതാ മേനോന്‍, രേണുക, ഗീതി സംഗീത, അമിത മിഥുന്‍ തുടങ്ങി ചിത്രത്തിലെ മറ്റ് അണിയറ പ്രവര്‍ത്തകരും ചേര്‍ന്ന് ഭദ്രദീപം കൊളുത്തി. ബിജു പി കലാവേദി സ്വിച്ച് ഓണ്‍ നിര്‍വഹിച്ചു. പ്രൊഡ്യൂസര്‍ സുരേഷ് ബാബു ക്ലാപ്പ് അടിച്ചു.
അപ്രതീക്ഷിതമായി ഒരു തുരുത്തില്‍ എത്തപ്പെടുന്ന യുവാവും അവനു പിന്നാലെ ആ തുരുത്തിലേക്ക് എത്തപ്പെടുന്ന യുവതിയും, അവനെ രക്ഷകനായ കണ്ട അവളില്‍ നിന്ന് രക്ഷപെടാന്‍ ശ്രമിക്കുന്നതുമാണ് സിനിമയുടെ പ്രമേയം. പകയും പ്രതികാരവും പ്രണയവുമെല്ലാം നിറഞ്ഞുനില്‍ക്കുന്ന ചിത്രം. അപ്പാനി ശരതിന്റെ അഭിനയ ജീവിതത്തിലെ ഒരു പ്രധാന കഥാപാത്രമാകും ചിത്രമെന്ന സൂചനയാണ് ലഭിക്കുന്നത്.
ചിത്രത്തില്‍ സുധീര്‍ കരമന, അജ്മല്‍ സെയിന്‍, ബൈജു .പി. കലാവേദി, ഷീല ശ്രീധരന്‍, രേണു സൗന്ദര്‍, സ്‌നേഹ, രേവതി വെങ്കട്ട്, അമിത മിഥുന്‍, ഗീതി സംഗീത, ജോബി പാല, സലീഷ് വയനാട്, നവനീത് കൃഷ്ണ, ഷാബു പ്രൌദീന്‍, രാജു, റാം, അനീഷ് കുമാര്‍, കുമാര്‍ തൃക്കരിപ്പൂര്‍, പ്രിയ കോട്ടയം, ഷജീര്‍ അഴിക്കോട് എന്നിവരും കഥാപാത്രങ്ങളായി എത്തുന്നു .
ലെജന്‍ഡ് ഫിലിംസിന്റെയും തിയ്യാമ്മ പ്രൊഡക്ഷന്‍സിന്റെയും ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്. അനീഷ് കുമാര്‍ എം.പി നിര്‍മാതാവാകുന്ന സിനിമയുടെ സഹ നിര്‍മാതാവ് ശരത് അപ്പാനിയാണ്.
ബി.കെ ഹരി നാരയണനും സുമേഷ് സദാനന്ദും ചേര്‍ന്നൊരുക്കുന്ന വരികള്‍ക്ക് സംഗീതമൊരുക്കുന്നത് ബിജി ബാലാണ്.
എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ഡോ. സ്വപ്ന ബാബുരാജ്. ഛായാഗ്രഹണം രജു .ആര്‍. അമ്പാടി. ആക്ഷന്‍ മാഫിയ ശശി. കോറിയോഗ്രഫി ശാന്തി മാസ്റ്റര്‍. മേക്കപ്പ് ജിത്തു പയ്യന്നൂര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ സാബു മോഹന്‍, സ്റ്റില്‍സ് ഹരി തിരുമല. എഡിറ്റര്‍ അയൂബ്ഖാന്‍, അസോസിയേറ്റ് ഡയറക്ടര്‍ കെ .ഗോവിന്ദന്‍കുട്ടി. കോസ്റ്റ്യൂമര്‍ സുകേഷ് താനൂര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ റാം. പി.ആര്‍.ഒ മഞ്ജു ഗോപിനാഥ്. പ്രൊമോഷന്‍ കണ്‍സള്‍ട്ടന്റ് മിഥുന്‍ മുരളി.
content highlight: mahendranum abhendranum poster out