മുംബൈ: മഹാത്മാഗാന്ധിയുടെ കൊച്ചുമകനും ഹം ഭാരത് കേ ലോഗ് സംഘടനയുടെ തലവനുമായ തുഷാര്‍ഗാന്ധിയെ മുംബൈ പൊലീസ് കസ്റ്റഡിയിലെടുത്തു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ സി.ജെ.പി നടത്തുന്ന പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മുംബൈ ഓഗസ്റ്റ് ക്രാന്തി മൈതാനിയില്‍ പ്രകടനം നടക്കാനിരിക്കെയാണ് അറസ്റ്റ്.
ഓഗസ്റ്റ് ക്രാന്തി മൈതാനിയില്‍ 3.30 ന് നടക്കുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ പൗരന്മാരോട് ആഹ്വാനം ചെയ്യുന്ന ഒരു പോസ്റ്റര്‍ തുഷാര്‍ ഗാന്ധി എക്‌സില്‍ പങ്കുവെച്ചിരുന്നു.
തുഷാര്‍ ഗാന്ധിയോടൊപ്പം ആക്ടിവിസ്റ്റ് ഫിറോസ് മിത്തിബോര്‍വാലയെയും അദ്ദേഹത്തില്‍റെ വീട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
‘ഇന്ത്യയുടെ സ്ഥാപകരിലൊരാളുടെ പിന്‍തലമുറക്കാരനും നിരായുധമുമായ ഒരു 66 വയസുകാരനെ ഇവിടെയുള്ള ഭരണകൂടം പിടിച്ചുകൊണ്ടുപോയിരിക്കുന്നു’, തുഷാര്‍ ഗാന്ധിയുടെ മകള്‍ കസ്തൂരി ഗാന്ധി എക്‌സില്‍ കുറിച്ചു.
അഹിംസാപ്രസ്ഥാനത്തെ ബ്രിട്ടീഷ് സര്‍ക്കാര്‍ എന്തുകൊണ്ടാണ് ഇത്രയധികം ഭയപ്പെട്ടതെന്ന് ഇപ്പോള്‍ മനസിലാകുന്നുവെന്ന് കോക്രോച്ച് ജനതാ പാര്‍ട്ടി എക്‌സില്‍ കുറിച്ചു.
അനുമതിയില്ലാതെയാണ് പരിപാടി നടത്തുന്നതെന്നും ബോംബെ ഹൈക്കോടതി ഉത്തരവ് പ്രകാരം ഓഗസ്റ്റ് ക്രാന്തി മൈതാനം പ്രതിഷേധസ്ഥലമല്ലെന്നും അധികൃതര്‍ പ്രതികരിച്ചു.
Content Highlight: Mahatma Gandhi’s great grandson, Tushsar Gandhi detained in Mumbai