| Tuesday, 14th July 2026, 6:56 am

ആമീര്‍ ഖാന്‍ ലൗവ് ജിഹാദിന്റെ ബ്രാന്‍ഡ് അംബാസഡറെന്ന് മഹാരാഷ്ട്ര മന്ത്രി

നിഷാന. വി.വി

ന്യൂദല്‍ഹി: ബോളിവുഡ് നടന്‍ ആമീര്‍ഖാനെതിര വിവാദ പരാമര്‍ശവുമായി മഹാരാഷ്ട്ര ഷിന്‍ഡേ ശിവസേന പക്ഷ മന്ത്രി സജ്ഞയ് ശിര്‍സാത്ത്. ആമീര്‍ ഖാന്‍ ലൗവ് ജിഹാദിന്റെ ബ്രാന്‍ഡ് അംബാസഡര്‍ ആണെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. നടന്‍ മൂന്നാമതും വിവാഹിതനോടെയാണ് വിവാദ പരാമര്‍ശങ്ങള്‍.

ആമീര്‍ വലിയ താരമായിരിക്കാം എന്നാല്‍ അദ്ദേഹത്തിന് ജനഹൃദയങ്ങള്‍ കീഴടക്കാന്‍ കഴിയില്ല എന്നതിന്റെ തെളിവാണ് മൂന്നാം വിവാഹമെന്നും ശിര്‍സാത്ത് പറഞ്ഞു. ഒന്നും രണ്ടും തവണയല്ല മൂന്ന് തവണയാണ് വിവാഹം ചെയ്തിരിക്കുന്നതെന്നും അത് എന്തിന്റെ തെളിവാണെന്നും മന്ത്രി ചോദിച്ചു.

ആമീര്‍ ഖാന്‍ ചെയ്തത് ലൗ ജിഹാദ് അല്ലേയെന്നും അദ്ദേഹത്തിന്റെ സിനിമകള്‍ കാണുന്നതിന് മുമ്പ് ഹിന്ദുക്കള്‍ ഒന്ന് ചിന്തിക്കണം എന്ന് ആവശ്യപ്പെട്ടും ബി.ജെ.പി നേതാവും മറ്റൊരു മഹാരാഷ്ട്ര മന്ത്രിയുമായ നിതേഷ് റാണ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. അദ്ദേഹത്തെ പിന്തുണച്ച് കൊണ്ടാണ് ശിര്‍സാത്തിന്റെ പ്രസ്താവന.

പരാമര്‍ശങ്ങള്‍ ഇതിനോടകം തന്നെ വലിയ വിവാദമായിട്ടുണ്ട്. മൂന്നാം വിവാഹത്തിന് പിന്നാലെ വി.എച്ച്.പി പ്രവര്‍ത്തകര്‍ ആമീര്‍ ഖാനെതിരെ രംഗത്തെത്തിയിരുന്നു. അദ്ദേഹം ലൗവ് ജിഹാദ് ചെയ്തുവെന്നാരോപിച്ച് കോലം കത്തിച്ചായിരുന്നു ഹിന്ദുത്വരുടെ പ്രതിഷേധം.

ഒരാഴ്ച മുമ്പായിരുന്നു സംരംഭകയായ ഗൗരി സ്പ്രാട്ടുമായുള്ള ആമീര്‍ഖാന്റെ മൂന്നാം വിവാഹം നടന്നത്. ആദ്യ ഭാര്യമാരും മക്കളും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

Content Highlight: Maharashtra Minister calls Aamir Khan the brand ambassador of ‘Love Jihad’.

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more