| Friday, 18th April 2025, 8:15 am

മറാത്തി, ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളില്‍ ഹിന്ദി നിര്‍ബന്ധിത ഭാഷയാക്കി മഹാരാഷ്ട്ര സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നതിന്റെ ഭാഗമായി മറാത്തി, ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളില്‍ ഹിന്ദി നിര്‍ബന്ധിത ഭാഷയാക്കി മഹാരാഷ്ട്ര സര്‍ക്കാര്‍. മറാത്തി, ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളില്‍ ഒന്ന് മുതല്‍ അഞ്ച് വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഹിന്ദി നിര്‍ബന്ധിത ഭാഷയാക്കിയാണ് ഉത്തരവ്.

2025-2026 അധ്യയന വര്‍ഷത്തില്‍ ഉത്തരവ് പ്രാബല്യത്തില്‍ വരുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഘട്ടം ഘട്ടമായി ദേശീയ വിദ്യാഭ്യാസ നയം പ്രാബല്യത്തില്‍ വരുമെന്നും സര്‍ക്കാര്‍ പറയുന്നു.

2025-26 അധ്യയന വര്‍ഷത്തില്‍ ഒന്നാം ക്ലാസ് മുതല്‍ പ്രാബല്യത്തില്‍ കൊണ്ടുവരുന്ന ഹിന്ദി നയം 2028-29 ആകുമ്പോഴേക്കും എല്ലാം ഗ്രേഡുകളിലേക്കും വ്യാപിപ്പിക്കുമെന്നും സര്‍ക്കാര്‍ അവകാശപ്പെടുന്നു.

പാഠ്യപദ്ധതി പ്രകാരം മൂന്നാം ഭാഷയായി ഹിന്ദി നടപ്പിലാക്കുമ്പോള്‍ അധ്യയന വര്‍ഷത്തിന്റെ ആരംഭത്തില്‍ തന്നെ 80 ശതമാനം അധ്യാപകരെയും പുതിയ പെഡഗോഗിക്കല്‍ രീതികളും ഡിജിറ്റല്‍ ഉപകരണങ്ങളും പരിശീലിപ്പിക്കാനും സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്.

പാഠ്യപദ്ധതി വികസനം എസ്.സി.ഇ.ആര്‍.ടി.യും ബാലഭാരതിയും കൈകാര്യം ചെയ്യുമെന്നും ദേശീയ വിദ്യാഭ്യാസ നയപ്രകാരമുള്ള മൂന്ന് ഘട്ടങ്ങളിലൂടെ സ്‌കൂളുകളുടെ പ്രവര്‍ത്തനത്തില്‍ ഉള്‍പ്പെടുത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സ്‌കൂള്‍ വിദ്യാഭ്യാസ മന്ത്രി അധ്യക്ഷനായ സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റിയെ ഉള്‍പ്പെടെ നിരവധി കമ്മിറ്റികളെ മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരിച്ചിട്ടുണ്ടെന്നും വിജ്ഞാപനത്തില്‍ പറയുന്നു. അതേസമയം ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതിന് തുല്യമായ തീരുമാനമെന്ന് പ്രതിപക്ഷം വിമര്‍ശിച്ചു.

Content Highlight: Maharashtra government makes Hindi compulsory in Marathi and English medium schools

Latest Stories

We use cookies to give you the best possible experience. Learn more