| Saturday, 14th December 2013, 12:49 am

അന്ധവിശ്വാസ നിര്‍മാര്‍ജന ബില്‍ മഹാരാഷ്ട്ര നിയമസഭ പാസാക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]നാഗ്പുര്‍: മഹാരാഷ്ട്രയിലെ നിയമസഭയില്‍ അന്ധവിശ്വാസ നിര്‍മാര്‍ജന ബില്‍ പാസ്സാക്കി. കോണ്‍ഗ്രസാണ് ബില്‍ പാസാക്കിയത്. 15 വര്‍ഷമായി പരിഗണനയിലിരുന്ന ബില്ലായിരുന്നു ഇത്.

ഈ ബില്ലിനുവേണ്ടീ പോരാടിയ നരേന്ദ്ര ദാബോല്‍ക്കറുടെ കൊലപാതകത്തെ തുടര്‍ന്ന് ബില്‍ പാസ്സാക്കനായി ശക്തമായ സമ്മര്‍ദം ഉയര്‍ന്നിരുന്നു.

പ്രേത ബാധയുടെ പേരില്‍ മര്‍ദിക്കുന്നതും ഭീഷണിപ്പെടുത്തുന്നതും ഈ നിയമ പ്രകാരം കുറ്റകരമാണ്.  മനുഷ്യക്കുരുതി ഇല്ലാതാക്കാന്‍ ഉദ്ദേശിച്ചുള്ള നിയമനിര്‍മാണമാണിതെന്ന് മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്‍ പറഞ്ഞു.

സാമുഹ്യ ക്ഷേമ മന്ത്രി ശിവാജി റാവു മോഘെയാണ് ബില്‍ സഭയില്‍ അവതരിപ്പിച്ചത്.

കോണ്‍ഗ്രസ്സിലെ വിരേന്ദ്ര ജഗ്താപ്, അശോക് പവാര്‍, ബി.ജെ.പിയിലെ ദേവേന്ദ ഫട്‌നവിസ്, എം.എന്‍. എസ്സിലെ ബാലനന്ദ് ഗാവുങ്കര്‍, പി. ഡബ്ല്യു.പി യിലെ ഗണപത് റാവു ദേശ്മുഖ് എന്നിവര്‍ ബില്ലില്‍ ഭേദഗതികള്‍ നിര്‍ദേശിച്ചിരുന്നു.

അവയില്‍ ചിലതെല്ലാം അംഗീകരിക്കപ്പെട്ടു

ഈ ബില്‍ ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയേറെയാണെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ ദേവേന്ദ്ര ഫട്‌നവിസ് പറഞ്ഞു.

ചില മതങ്ങളെ മാത്രം ലക്ഷ്യം വെക്കുമോയെന്നും പ്രതിപക്ഷം ആശങ്ക പ്രകടിപ്പിച്ചു.

Latest Stories

We use cookies to give you the best possible experience. Learn more