മാഗ്ഗി ന്യൂഡില്‍സിന് നിരോധനം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ഇന്ത്യന്‍ വിപണിയില്‍ നിന്ന് മാഗ്ഗി ന്യൂഡില്‍സ് പിന്‍വലിച്ചിരുന്നു. എന്നാല്‍ തങ്ങളുടെ കടയിലെത്തിയ അവസാനത്തെ സ്റ്റോക്ക് പലരും തിരിച്ചു നല്‍കാതെ സൂക്ഷിക്കുകയായിരുന്നു. വളരെ രഹസ്യമായാണ് ഇവിടങ്ങളില്‍ മാഗ്ഗി വില്‍ക്കപ്പെടുന്നത്. 10 രൂപയ്ക്ക് വിറ്റിരുന്ന പയ്ക്കറ്റുകള്‍ക്ക് തോന്നിയ രീതിയിലാണ് ഈ കടയുടമകള്‍ ഇപ്പോള്‍ വിലിയീടാക്കുന്നത്.
ഞങ്ങളില്‍ നിന്നും ഈ സ്‌റ്റോക്ക് തിരിച്ചെടുത്തിരുന്നില്ല വലിച്ചെറിയുന്നതിനു പകരം ഞങ്ങള്‍ ഇത് ആളുകള്‍ വില്‍ക്കുകയാണ്. ഞങ്ങള്‍ പറയുന്ന വിലയ്ക്ക് ആളുകള്‍ വാങ്ങാന്‍ തയ്യാറാണെങ്കില്‍ എന്തിനാണിത് വലിച്ചെറിയുന്നത്? സൗത്ത് ദല്‍ഹിയിലെ ഒരു കടക്കാരന്‍ പറയുന്നു. അതേസമയം പരിചയമുള്ള ആളുകള്‍ക്ക് മാത്രമാണ് ഇവര്‍ മാഗി പാക്കറ്റുകള്‍ എത്തിച്ചുകൊടുക്കുന്നത്.
അതേസമയം മാഗിയക്ക് ഇനി ഇന്ത്യന്‍ വിപണി തിരിച്ചു പിടിക്കുന്നത് ഏറെ പ്രയാസകരമായതിനാല്‍ മാഗിയ്ക്ക് പകരം മറ്റൊരുല്പ്പന്നം വിപണിയിലിറക്കാനുള്ള ശ്രമത്തിലാണ് നെസ്‌ലെ എന്നും റിപ്പോര്‍ട്ടുകളുണ്ട്