കോഴിക്കോട്: പയ്യോളി സ്വദേശിയായ ഒമ്പത് വയസുകാരനോട് മദ്രസ അധ്യാപകന്റെ ക്രൂരത. പാഠഭാഗങ്ങള്‍ മുഴുവന്‍ വായിക്കാത്തതിന്റെ പേരില്‍ അധ്യാപകന്‍ വിദ്യാര്‍ത്ഥിയുടെ വിരലുകള്‍ക്കിടയില്‍ പേന വെച്ച് പരിക്കേല്പിക്കുകയായിരുന്നു. മദ്രസ അധ്യാപകന്‍ ഒ.കെ ഫൈസലിനെതിരെ മാതാപിതാക്കള്‍ പയ്യോളി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ജൂണ്‍ 26 നാണ് കേസിനാസ്പദമായ സംഭവം.
പേനവെച്ച് വിരലുകള്‍ക്കിടയില്‍ അമര്‍ത്തി വേദനിപ്പിക്കുകയായിരുന്നുവെന്ന് കുട്ടി മാതാപിതാക്കളോട് പറഞ്ഞിതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. മദ്രസ അധ്യാപകനായ ഒ.കെ ഫൈസല്‍ മുസ് ലിം ലീഗിന്റെ പ്രാദേശിക നേതാവുകൂടിയാണ്. ലീഗിന്റെ നേതൃത്വത്തില്‍ ഒത്തുതീര്‍പ്പിന് ശ്രമങ്ങള്‍ നടന്നുവെന്നും രക്ഷിതാക്കള്‍ പറഞ്ഞു. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത് പയ്യോളി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Content Highlight: Madrasa teacher’s cruelty to nine-year-old boy by putting pen between his fingers